മലയാളികള്‍ക്ക് സുപരിചിതരാണ് സൗഭാഗ്യ വെങ്കിടേഷും അര്ജുന് സോമശേഖറും. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങള്‍ക്ക് നിരവധി ആരാധകരാണുള്ളത്. ഇരുവരുടെയും വിശേഷങ്ങള്‍ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.
ഇരുവര്‍ക്കും സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട്. ഇതിലൂടെ തങ്ങളുടെ വിശേഷങ്ങള്‍ ഇവര്‍ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെയാണ് ഇവര്‍ക്ക് ആദ്യത്തെ കണ്മണിയായി മകള്‍ സുദര്‍ശന ജനിച്ചത്.
കുഞ്ഞിന്റെ വിശേഷങ്ങള്‍ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, തനിക്കുള്‍പ്പടെ വീട്ടിലെല്ലാവര്‍ക്കും കോവിഡ് ബാധിച്ചതും അതിനെ തരണം ചെയ്തതിനെ കുറിച്ചും പറയുകയാണ് പുതിയ വീഡിയോയിലൂടെ സൗഭാഗ്യ.
വീട്ടില്‍ ഉള്ള എല്ലാവര്ക്കും കൊവിഡ് ബാധിച്ചുവെന്നാണ് സൗഭാഗ്യ പറയുന്നത്. എനിക്ക് കോവിഡ് ബാധിച്ച് മൂന്ന് നാല് ദിവസം പിന്നിട്ടപ്പോള്‍ അര്ജുന് ചേട്ടനും അമ്മയ്ക്കും പനി പിടിച്ചു. ആദ്യത്തെ രണ്ട് ദിവസം നൂറ്റിയെട്ട് ഡിഗ്രിയോളമായിരുന്നു പനി എന്നാണ് സൗഭാഗ്യ പറയുന്നത്.
ആ ദിവസങ്ങളില്‍ പറഞ്ഞറിയിക്കാനാവാത്ത ക്ഷീണമായിരുന്നുവെന്നും താരം പറഞ്ഞു. നാല് ദിവസം കഴിഞ്ഞപ്പോഴാണ് പനിയും ക്ഷീണവും കുറഞ്ഞത് എന്നും താരം പറയുന്നു. എനിക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ അമ്മയായിരുന്നു മോളെ നോക്കിയിരുന്നത്. എന്റെ പനി മാറി തുടങ്ങിയപ്പോഴേക്കും മകള്‍ക്കും പനി വരികയായിരുന്നുവെന്നും താരം പറഞ്ഞു.
അവള്‍ക്ക് പനി വന്നപ്പോള്‍ ഭയന്നുവെങ്കിലും വലിയ കുഴപ്പമൊന്നും ഉണ്ടാകാതെ അവള്‍ക്ക് പെട്ടന്ന് കുറഞ്ഞുവെന്നും വീഡിയോയില്‍ സൗഭാഗ്യ പറയുന്നു. വേഗം സുഖം പ്രാപിക്കട്ടെ എന്നാണ് താരത്തിനോട് വീഡിയോയ്ക്ക് താഴെ ആരാധകര്‍ കുറിക്കുന്നത്.
Discussion about this post