സൗത്ത് ഇന്ത്യന്‍ സിനിമ പ്രേമികളുടെ പ്രിയതാരം നടി നിത്യ മേനോനെതിരെ ആറാട്ട് എന്ന സിനിമയുടെ പ്രതികരണത്തിലൂടെ ശ്രദ്ധനേടിയ സന്തോഷ് വര്‍ക്കി. ഇനി എനിക്ക് അവരുമായി യാതൊരു ബന്ധവും ഇല്ല. അവള് എന്നെ അര്‍ഹിക്കുന്നില്ല എന്നാണ് സന്തോഷ് വര്‍ക്കി പറയുന്നത്.
സന്തോഷ് വര്‍ക്കിക്ക് എതിരെ കഴിഞ്ഞ ദിവസം നിത്യ രംഗത്ത് എത്തിയിരുന്നു. സന്തോഷ് വര്‍ഷങ്ങളായി ശല്യം ചെയ്യുകയാണ് എന്നായിരുന്നു നിത്യ പറഞ്ഞത്. ബിഹൈന്‍ഡ് വുഡ്സിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുമ്പോള്‍ നിത്യ വിമര്‍ശനവുമായി എത്തിയത്.
സന്തോഷ് വര്‍ക്കി തന്നെ വിവാഹം കഴിക്കണം എന്ന തരത്തില്‍ പലയിടങ്ങളിലും പറഞ്ഞു.വര്‍ഷങ്ങളായി സന്തോഷ് ശല്യം ചെയ്ത് കഷ്ടപ്പെടുത്തി. തന്നെയും തന്റെ മാതാപിതാക്കളെയും ഒരുപാട് ബുദ്ധിമുട്ടിച്ചുവെന്നും നിത്യ പറഞ്ഞു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി സന്തോഷ് രംഗത്ത് വന്നത്.
ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനോടായിരുന്നു ഇയാളുടെ പ്രതികരണം. താന്‍ വിളിച്ചിട്ട് ഒരിക്കല്‍ പോലും നിത്യ ഫോണ്‍ എടുത്തില്ലെന്നും ശല്യമാണെന്ന് പറഞ്ഞ് മെസേജ് ഇട്ടതിന് ശേഷം അവരുടെ പുറകെ പോയിട്ടില്ലെന്നും സന്തോഷ് പറയുന്നു.
ആറു വര്‍ഷം ആണ് അവരുടെ പുറകെ നടന്നത്.ഇക്കാലത്ത് ആരെങ്കിലും അങ്ങനെ നടക്കുമോ. ഇതിനെ ട്രു ലൗ എന്നല്ലാതെ എന്താണ് പറയുക. ഇനി എനിക്ക് അവരുമായി യാതൊരു ബന്ധവും ഇല്ല. അവള് എന്നെ അര്‍ഹിക്കുന്നില്ല എന്നും സന്തോഷ് വര്‍ക്കി പറഞ്ഞു.
സന്തോഷ് വര്‍ക്കിയുടെ വാക്കുകള്‍-
ആറു വര്‍ഷം ആണ് അവരുടെ പുറകെ നടന്നത്.ഇക്കാലത്ത് ആരെങ്കിലും അങ്ങനെ നടക്കുമോ. ഇതിനെ ട്രു ലൗ എന്നല്ലാതെ എന്താണ് പറയുക. ഇനി എനിക്ക് അവരുമായി യാതൊരു ബന്ധവും ഇല്ല. അവള് എന്നെ അര്‍ഹിക്കുന്നില്ല എന്നാണ് സന്തോഷ് വര്‍ക്കി പറയുന്നത്.
നിത്യ മേനോന് പല കാര്യങ്ങളും അറിയാതെ ആണ് സംസാരിക്കുന്നത്.ആറു കൊല്ലം ഞാന്‍ അവരെ വിളിച്ചു. ഞാന്‍ വിളിച്ചിട്ട് ഒരിക്കല്‍ പോലും അവര്‍ ഫോണ്‍ എടുത്തിട്ടില്ല. ഈ അടുത്ത നാള് ഡിസ്റ്റര്‍ബന്‍സ് ആണെന്ന് പറഞ്ഞ് മെസേജ് അയച്ചു. അതിനു ശേഷം ഞാനവരെ വിളിച്ചിട്ടില്ല എന്നും സന്തോഷ് പറയുന്നു.
ഇവരോടുള്ള സ്നേഹം കൊണ്ടല്ലേ പുറകെ നടക്കുന്നത്.ഞാനവരെ വേറെ എന്തെങ്കിലും ചെയ്തോ. എനിക്ക് എന്ത് സൈക്കോ പ്രശ്നമാണ് ഉള്ളത് എന്ന് പറഞ്ഞു എനിക്കെതിരെ പരാതി നല്കി എഫ്ഐആര്‍ ഇട്ടതാണ്. എന്നിട്ടവര്‍ പിന്‍വലിച്ചതാണ് എന്നും സന്തോഷ് പറയുന്നു.
ഇനിമേലില്‍ വിളിക്കരുതെന്ന് ഒരുതവണ ഫോണ്‍ എടുത്ത് പറയേണ്ട ആവശ്യമല്ലേ അവര്‍ക്കുള്ളൂ. എന്നാല്‍ ഇത്ര നാള് ആയിട്ടും അവര്‍ ഫോണ്‍ എടുത്തിട്ടില്ല.താല്പര്യം ഇല്ലെങ്കില്‍ ഇല്ലാന്ന് പറഞ്ഞൂടെ.ശല്യം ചെയ്യരുതെന്ന് ഈ ഇടക്ക് മാത്രമാണ് മെസേജ് ഇട്ടത്. അതില്‍ പിന്നെ ഞാന്‍ അവരെ ശല്യം ചെയ്തിട്ടില്ല.
എത്രയോ പേര് മോശമായി അവരെ കാണുന്നു. ആ കണ്ണ് കൊണ്ട് ഞാനിതുവരെ കണ്ടിട്ടില്ല. അഞ്ച് ആറ് വര്‍ഷം ഞാന്‍ പുറകെ നടന്നില്ലേ. ഇക്കാലത്ത് ആരെങ്കിലും അങ്ങനെ നടക്കുമോ. ഇതിനെ ട്രു ലൗ എന്നല്ലാതെ എന്താണ് പറയുക. ഇനി എനിക്ക് അവരുമായി യാതൊരു ബന്ധവും ഇല്ല. അവള് എന്നെ അര്‍ഹിക്കുന്നില്ല സന്തോഷ് വര്‍ക്കി പറഞ്ഞു
Discussion about this post