പൗര്‍ണമിത്തിങ്കള്‍ എന്ന സൂപ്പര്‍ ഹിറ്റ് പരമ്പരയിലൂടെ മലയാളികളുടെ സ്നേഹം പിടിച്ചു പറ്റിയ താരമാണ് ഗൗരി കൃഷ്ണ. പരമ്പരയ്ക്ക് പിന്നാലെ നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള ഗൗരിയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്.
അഭിനയ തിരക്കില്‍ നില്‍ക്കുമ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. താരം തന്റെ വിശേഷങ്ങള്‍ ഇതിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന വിശേഷങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്.
ഇപ്പോഴിത തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ താരം പങ്കുവച്ച പുതിയ വിശേഷമാണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്.വിവാഹ തിയ്യതി പരസ്യപ്പെടുത്തി എത്തിയിരിക്കുകയാണ് നടി.
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് വിവാഹ തീയതി താരം പങ്കുവച്ചത്.കല്യാണ സാരിയില്‍ വരന്റെയും വധുവിന്റെയും പേരിനൊപ്പം കല്യാണ തിയ്യതിയും തുന്നി ചേര്‍ത്ത വീഡിയോ പങ്കുവച്ചുകൊണ്ട് ആണ് ഗൗരി കൃഷ്ണ വിവാഹ തിയ്യതി പരസ്യപ്പെടുത്തിയിരിയ്ക്കുന്നത്.
View this post on Instagram
നവംബര്‍ 24 ന് ഗൗരിയുടെ വിവാഹം എന്നാണ് സാരിയില്‍ തുന്നി ചേര്‍ത്തിരിക്കുന്നത്. പൗര്‍ണമി തിങ്കള്‍ എന്ന സീരിയലിന്റെ സംവിധായകന് മനോജ് ആണ് ഗൗരിയെ വിവാഹം ചെയ്യുന്നത്.
വിവാഹ തീയതി പരസ്യപ്പെടുത്തിയതിന് പിന്നാലെ നിരവധി ആരാധകരാണ് പ്രിയ താരത്തിന് ആശംസകളുമായി എത്തുന്നത്. അതേസമയം മനോജ് ആയിരുന്നു ആദ്യം ഇഷ്ടം പറഞ്ഞത് എന്ന് ഗൗരി നേരത്തെ പറഞ്ഞിരുന്നു.
വീട്ടുകാരുമായി ആലോചിച്ച് മറുപടി പറയാം എന്നായിരുന്നു തന്റെ മറുപടി എന്നും നടി നേരത്തെ പറഞ്ഞിരുന്നു. വീട്ടുകാരുടെയും സമ്മതം കിട്ടിയതോടെ ഫെബ്രുവരിയില്‍ വിവാഹ നിശ്ചയം നടത്തുകയായിരുന്നു.
നിശ്ചയത്തിന്റെ വിശേഷങ്ങള്‍ എല്ലാം ലൈവ് ആയി ഗൗരി തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരുന്നു. എന്നാല്‍ കൊവിഡ് എത്തിയതോടെ വിവാഹം നീണ്ടു പോവുകയായിരുന്നു.
Discussion about this post