സര്‍വീസില്‍ നിന്ന് വിരമിച്ചാല്‍ വിശ്രമ ജീവിതത്തിനാണ് പലരും മുതിരാറുള്ളത്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തനായി മാറിയിരിക്കുകയാണ് മുന്‍ ഡിജിപി ഋഷിരാജ് സിങ്. സര്‍വീസില്‍ നിന്ന് വിരമിച്ചതോടെ പുതിയ മേഖലയിലേക്ക് കാലെടുത്ത് വച്ചിരിക്കുകയാണ് ഋഷിരാജ് സിങ്.
ചെറുപ്പം മുതല്‍ ഇഷ്ട മേഖലയായിരുന്ന സിനിമയിലേക്ക് എത്തുകയാണ് മുന്‍ ഡിജിപി ഋഷിരാജ് സിങ്. സംവിധാനം പഠിക്കാനാണ് ഋഷിരാജ് സിങ് ഒരുങ്ങുന്നത്. സിനിമ സംവിധാനം പഠിക്കാന്‍ സംവിധായകന് അന്തിക്കാടിന്റെ അസിസ്റ്റന്റായി എത്തിയിരിക്കുകയാണ് ഋഷിരാജ് സിങ്.
ജയറാമിനെയും മീര ജാസ്മിനെയും കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് സത്യന് അന്തിക്കാടിന്റെ അസിസ്റ്റന്റ് ഡയറക്ടറായി ഋഷിരാജ് സിങ് എത്തുന്നത്. സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയാണ്. ഇവിടെ എത്തിയാല്‍ പേപ്പറും പേനയുമായി മറ്റ് അസിസ്റ്റന്റുമാര്‍ക്ക് ഒപ്പം ജോലി ചെയ്യുകയും ഓരോ ഷോട്ടിന്റെയും നോട്ട് എടുക്കുകയും ചെയ്യുന്ന ഋഷിരാജ് സിങിനെ കാണാം. കൊച്ചിയിലെ ലൊക്കേഷനില്‍ ദിവസവും ഋഷിരാജ് സിങ് എത്തുന്നുണ്ട്.
അതേസമയം കുട്ടിക്കാലം മുതലേ സിനിമ വലിയ മോഹമാണെന്നാണ് ഋഷിരാജ് സിങ് പറയുന്നത്. സര്‍വീസില്‍നിന്നു വിരമിച്ചതോടെ സിനിമ ഗൗരവമായി എടുത്തു. അതോടെ പഠിക്കാനും സമയം കിട്ടി എന്നും ഋഷിരാജ് സിങ് കൂട്ടിച്ചേര്‍ത്തു.
സിനിമ പഠിക്കാന്‍ ആഗ്രഹം വന്നപ്പോള്‍ താന്‍ ആദ്യം വിളിച്ചത് ശ്രീനിവാസനെയാണെന്നും ഋഷിരാജ് സിങ് പറഞ്ഞു.
സിനിമ പഠിക്കുകയാണെങ്കില്‍ പരിചയ സമ്പന്നനായ ഒരാളുടെ കൂടെ പഠിക്കണമെന്നും സത്യന് അന്തിക്കാടാണ് അതിന് പറ്റിയ ആളെന്നും ശ്രീനിവാസനാണ് നിര്‍ദ്ദേശിച്ചത്. ശ്രീനിവാസന് തന്നെയാണ് അസിസ്റ്റന്റ് ടീമില്‍ എന്നെ ഉള്‍പ്പെടുത്താമോ എന്ന് സത്യനോട് ചോദിച്ചത് എന്നും ഋഷിരാജ് സിങ് കൂട്ടിച്ചേര്‍ത്തു.
ആദ്യ സിനിമ മലയാളം തന്നെയായിരിക്കുമെന്നും എന്നാല്‍ നന്നായി പഠിച്ച ശേഷമേ സിനിമ സംവിധാനം ചെയ്യൂ എന്നും
ഋഷിരാജ് സിങ് പറഞ്ഞു.
Discussion about this post