മലയാളികൾക്ക് സുപരിചിതയാണ് ഹനാൻ. സ്കൂൾ യൂണിഫോമിൽ മീൻ കച്ചവടം നടത്തി, മലയാളി സമൂഹത്തിന്റെ ഇഷ്ടം പിടിച്ചു പറ്റിയ ഹാനാന് ഇന്ന് നിരവധി ആരാധകരും ഉണ്ട്.
സിനിമയിലും താരം സജീവമാകാൻ ഒരുങ്ങുകയാണ്. ഇതിനിടയിൽ തനിക്ക് പ്രണയം തോന്നിയ മലയാള നടനെ കുറിചുള്ള താരത്തിന്റെ വെളിപ്പെടുത്തൽ മലയാളികൾക്ക് ഇടയിൽ ശ്രദ്ധ നേടിയിരുന്നു.
നടൻ ഷെയിൻ നിഗത്തിനോട് പ്രണയം തോന്നിയിട്ടുണ്ട് എന്നായിരുന്നു ഹനാൻ പറഞ്ഞത്. ഷെയ്നിനോട് തനിക്ക് പ്രണയമാണെന്നും വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്നുമായിരുന്നു ഹനാന് പറഞ്ഞത്.
ഒരു അഭിമുഖത്തിൽ സംസാരിക്കുമ്പോൾ ആയിരുന്നു ഹനാൻ ഇക്കാര്യം പറഞ്ഞത്.ഇപ്പോഴിതാ ഷൈനിനോട് പ്രണയം തോന്നാൻ ഉണ്ടായ സാഹചര്യം തുറന്ന് പറഞ്ഞു എത്തിയിരിക്കുകയാണ് ഹനാൻ.
ഷെയ്ന് നിഗത്തിന് സിനിമയില്‍ ചെറിയ ബുദ്ധിമുട്ടുകള്‍ വന്നപ്പോഴാണ് തന്റെ സ്നേഹം കൂടിയതെന്ന് ഹനാന് പറയുന്നു. നേരിട്ട് പ്രണയം പറയാൻ പോയാൽ, ഷൈനിനെ കാണുമ്പോൾ ഞാൻ തല കറങ്ങി വീണേക്കുമെന്നും ഹനാൻ പറഞ്ഞു.
‘ഷെയ്ന് നിഗത്തോട് പ്രണയം ആണെന്ന് പറഞ്ഞതിന് പിന്നാലെ നിരവധി കമന്റുകള്‍ കേട്ടിരുന്നു. ആ സമയത്ത് ഇതെല്ലാം ആളുകള്‍ വളച്ചൊടിച്ചതായിട്ടാണ് തനിക്ക് ഫീല്‍ ചെയ്തത്.
ഷെയ്ന് നിഗത്തോട് ആദ്യമായി ഹലോ കുട്ടിച്ചാത്തന് എന്ന ഒരു പരിപാടിയില്‍ വിവി എന്ന കഥാപാത്രമായി വന്ന സമയം മുതല്‍ തന്നെ എനിക്ക് ഒരു ഇഷ്ടമുണ്ട്.
അതുകഴിഞ്ഞു ഷെയ്ന് നിഗത്തിന് സിനിമയില്‍ ചെറിയ ബുദ്ധിമുട്ടുകള്‍ വന്നപ്പോഴാണ് ആ സ്നേഹം കൂടിയത്. പക്ഷെ സഹതാപമായിരുന്നു ആദ്യം എനിക്ക് തോന്നിയത്. പിന്നീട് എപ്പോഴോ അത് ഒരു പ്രണയമായി മാറി. എന്നാലും, നേരിട്ട് കാണാന്‍ പറയുകയാണെങ്കില്‍ ചിലപ്പോള്‍ ഞാന്‍ ബോധം കെട്ട് നിലത്തു വീഴും’, ഹനാന് വ്യക്തമാക്കി.
Discussion about this post