തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകനാണ് സിദ്ധിക്ക്. മലയാളം, തമിഴ്, തെലുങ്ക് , ഹിന്ദി ഭാഷകളിലായി നിരവധി ചിത്രങ്ങളാണ് സിദ്ധിക്ക് സംവിധാനം ചെയ്തിരിക്കുന്നത്. മലയാളത്തില്‍ വന്‍ ഹിറ്റുകള്‍ ഒരുക്കാന്‍ സിദ്ധിക്കിന് കഴിഞ്ഞിട്ടുണ്ട്. തന്റെ സിനിമ ജീവിതത്തിനിടയില്‍ ശോഭനയുമായി നടന്ന ഒരു രസകരമായ സംഭവമാണ് ഇപ്പോള്‍ സിദ്ധിക്ക് പങ്കുവയ്ക്കുന്നത്. ഹിറ്റ്ലര്‍ സിനിമയില്‍ ശോഭനയെ നായികയായി വിളിച്ചപ്പോള്‍ നടി പറഞ്ഞ കാര്യമാണ് സിദ്ധിക്ക് വെളിപ്പെടുത്തിയത്.
ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് സിദ്ധിക്ക് ഇക്കാര്യം പറഞ്ഞത്. സിനിമ ചെയ്തു തുടങ്ങിയ സമയം മുതല്‍ നായികാ വേഷങ്ങളിലേക്ക് ആദ്യം പരിഗണിക്കാറുളളത് ശോഭനയെ ആയിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് ശോഭനയ്ക്ക് ആ റോളുകളൊന്നും ഏറ്റെടുക്കാന്‍ കഴിഞ്ഞില്ല. റാംജിറാവു സ്പീക്കിംഗ് സിനിമയുടെ സമയത്തും ശോഭനയെ പരിഗണിച്ചിരുന്നു. താരം ഒകെ പറയുകയും ചെയ്തു. എന്നാല്‍ ചിത്രീകരണ സമയമായപ്പോഴെക്കും ശോഭനയ്ക്ക് ഡേറ്റ് പ്രശ്നമായി. തുടര്‍ന്ന് മറ്റൊരു നായികയെ വെച്ച് ചെയ്യേണ്ടി വന്നു. പിന്നീട് ഹിറ്റ്ലറിനും വേണ്ടിയും ശോഭനയെ സമീപിച്ചുവെന്നും സിദ്ധിക്ക് പറഞ്ഞു.
ഹിറ്റ്ലറിന്റെ കഥ റെഡിയായപ്പോള്‍ ഞങ്ങള്‍ പതിവുപോലെ ശോഭനയുടെ അടുത്ത് ചെന്നു. സാധാരണ അവസാന നിമിഷം തിരക്കുകള്‍ കാരണം അവര്‍ പിന്മാറുകയും പടം സൂപ്പര്‍ഹിറ്റാവുകയും ആണ് പതിവ്. അതുകൊണ്ട് ഹിറ്റ്ലറില്‍ അഭിനയിക്കാന്‍ വന്നാലും വന്നില്ലെങ്കിലും സന്തോഷം എന്ന് ഞാന്‍ തമാശയായി പറഞ്ഞു. ഇല്ലില്ല ഈ പടത്തില്‍ ഞാന്‍ വരും എന്ത് പ്രശ്നമുണ്ടായാലും ഞാന്‍ പിന്മാറില്ല. അങ്ങനെ നിങ്ങള്‍ സുഖിക്കേണ്ട എന്നായിരുന്നു ശോഭനയുടെ മറുപടിയെന്ന് സിദ്ധിക്ക് പറഞ്ഞു.
ഒരു മാഗസീന് നല്കിയ അഭിമുഖത്തിലാണ് ശോഭനയുമായിട്ടുള്ള രസകരമായ സംഭവം സിദ്ധിക്ക് വെളിപ്പെടുത്തിയത്. 1996ലായിരുന്നു ഹിറ്റ്ലര്‍ പുറത്തിറങ്ങിയത്. അഞ്ച് സഹോദരിമാരുടെയും അവരെ പൊന്നുപോലെ നോക്കുന്ന സഹോദരന്റെയും കഥ പറഞ്ഞ ചിത്രം വന്‍ ഹിറ്റായിരുന്നു. മമ്മൂട്ടിയായിരുന്നു പ്രധാന കഥാപാത്രമായ സഹോദരനായി എത്തിയത്. മമ്മൂട്ടിയുടെ നായികയായിട്ടായിരുന്നു ശോഭന എത്തിയത്.
Discussion about this post