മലയാളത്തിന്റെ കറുത്ത മുത്ത് ആണ് കലാഭവൻ മണി. ഹെയ്റ്റേഴ്സ് ഇല്ലാത്ത താരം എന്നാണ് മണിയെ കുറിച്ച് പറയുന്നത്.
മിമിക്രിയിലൂടെ സിനിമയിൽ എത്തി ചെറിയ ചെറിയ വേഷങ്ങളിലൂടെ മണി സൗത്ത് ഇന്ത്യൻ സിനിമയുടെ മിന്നും താരമായി മാറിയിരുന്നു.
വാസന്തിയും ലക്ഷ്മിയും ഞാനും എന്ന വിനയൻ ചിത്രത്തിൽ നായക വേഷം ചെയ്തത് ആണ് മണിയുടെ കരിയറിൽ വഴിത്തിരിവായി മാറിയത്.
ആ വർഷത്തെ ദേശീയ അവാർഡിൽ ജൂറി പരാമർശവും സംസ്ഥാന അവാർഡിൽ മികച്ച നടനുള്ള അവാർഡുമുൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങൾ വാസന്തിയും ലക്ഷ്മിയും ഞാനും സിനിമ മണിക്ക് നൽകി.
കരുമാടിക്കുട്ടൻ, വാൽക്കണ്ണാടി തുടങ്ങിയ ചിത്രങ്ങളിലൂടെ കലാഭവൻ മണി നടൻ എന്ന നിലയിൽ ഉയർന്നു.
പിന്നീട് തമിഴിലും തെലുങ്കിലും മണി മികച്ച നടനായി മാറി. എന്നാൽ അപ്രതീക്ഷിതമായി മണി ആരാധകരെ വിട്ട് പോവുകയായിരുന്നു.
വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും മണി മരിച്ചു എന്ന് വിശ്വസിക്കാൻ ആഗ്രഹിക്കാത്തവരാണ് മലയാളികൾ.
ഇന്നും ഓരോ ദിവസവും മണിയെ മലയാളികൾ മിസ് ചെയ്യുന്നുണ്ട്. ഇപ്പോഴിതാ കലാഭവൻ മണിയെ കുറിച്ച് നടനും രാഷ്ട്രീയ പ്രവർത്തകനുമായ സുരേഷ് ഗോപി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
കലാഭവൻ മണിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ രണ്ടുപേരും പരസ്പരം കെട്ടിപിടിച്ച് ആർത്ത് ചിരിക്കുന്ന ഒരു ഫോട്ടോ ഇടയ്ക്കിടെ സോഷ്യൽമീഡിയയിൽ വൈറലാകാറുണ്ട്. അതിന് പിന്നിലെ കഥ എന്താണെന്നാണ് സുരേഷ് ഗോപി പറഞ്ഞ കാര്യമാണ് ഇപ്പോൾ വൈറൽ ആകുന്നത്.
അമൃത ടിവിയിൽ സംപ്രേഷണം ചെയ്ത ജനനായകൻ എന്ന പരിപാടിയിൽ വെച്ച് ആയിരുന്നു സുരേഷ് ഗോപിയുടെ തുറന്ന് പറച്ചിൽ.
‘മണിയുടെ കല്യാണത്തിന് ഞാൻ എത്തുമ്പോൾ… എന്നെ ചിക്കു സന്തോഷാണ് കൊണ്ടുപോയത്. ഞാൻ അവിടെ ചെന്നപ്പോൾ മണി കണ്ണ് നിറഞ്ഞിട്ട് എന്നോട് ഒരു കാര്യം പറഞ്ഞിരുന്നു. ആരും വന്നില്ല ചേട്ടാ… ആരും വന്നില്ല… ചേട്ടൻ മാത്രമെ വന്നുള്ളൂവെന്ന്. എന്നിട്ട് കെട്ടിപിടിച്ചിട്ട് ആ കണ്ണുനീര് തുടച്ചിട്ട് ഒരു ചിരി ചിരിച്ചു.’ ‘മണിയുടെ വൈഫ് തൊട്ടപ്പുറത്ത് നിൽപ്പുണ്ട്. ആ സ്റ്റിൽ ഇപ്പോഴും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. ആ ചിത്രം എന്റെ മനസിൽ പതിഞ്ഞതാണ്. അതിനുശേഷമുള്ള മണിയുടെ ഒരു ചിത്രവും എന്റെ മനസിൽ ഞാൻ പതിപ്പിച്ചിട്ടില്ലെന്നാണ്’, സുരേഷ് ഗോപി പറഞ്ഞത്.
അതേസമയം 1999ലായിരുന്നു മണിയുടെ കല്യാണം. നിമ്മിയെ ആയിരുന്നു മണി വിവാഹം കഴിച്ചത്. അന്ന് മണി സിനിമയിൽ പച്ചപിടിച്ച് തുടങ്ങിയിട്ടേയുള്ളു. ‘
മണിക്ക് ശ്രീലക്ഷ്മി എന്നൊരു മകൾ മാത്രമാണുള്ളത്. വിദ്യാർത്ഥിനിയാണ് ശ്രീലക്ഷ്മി ഇപ്പോൾ. മണിയുടെ മരണശേഷം വളരെ വിരളമായി മാത്രമെ ഭാര്യയും മകളും മീഡിയയ്ക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളു.
Discussion about this post