തൃശൂര്‍: മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവം കേട്ട് അടങ്ങും മുന്നേ മാധ്യമ പ്രവർത്തകനോട് അസഭ്യം സൂചിപ്പിക്കുന്ന മറുപടി പറഞ്ഞ് വിവാദത്തിലായി തൃശൂർ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി.
മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് അസഭ്യം സൂചിപ്പിക്കുന്ന മറുപടി പറഞ്ഞ് വിവാദത്തിൽ ആയിരിക്കുകയാണ്തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി.
അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചുകൊണ്ടുപോകുന്നതിന് പിന്നിലെ അജണ്ടയെന്താണെന്ന ചോദ്യത്തിനായിരുന്നു സുരേഷ് ഗോപിയുടെ അപക്വമായ പ്രതികരണം.
അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചുകൊണ്ടുപോകുന്നതിന് പിന്നിലെ അജണ്ടയെന്താണെന്ന് മാധ്യമ പ്രവർത്തകൻ ചോദിച്ചു.
ഇതിന് മറുപടിയായി മാധ്യമ പ്രവർത്തകന്റെ മുടിയിൽ പിടിച്ചു എനിക്ക് ഇതാണ് എന്ന് പറയുകയായിരുന്നു.
സുരേഷ് ഗോപിയുടെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു.വലിയ വിമർശനം ആണ് സുരേഷ് ഗോപിക്ക് എതിരെ ഉയരുന്നത്
ഒരു പൊതുപ്രവർത്തകൻ പറയുന്ന സംസ്കാരം അല്ല സുരേഷ് ഗോപിയുടെ വാക്കുകൾ.
ഇതുപോലെ ഉള്ളൊരു ആൾ ജയിച്ചു പോയാൽ എന്താണ് അവസ്ഥ എന്നാണ് വീഡിയോക്ക് എതിരെ ഉയരുന്ന വിമർശനം.
അതേസമയം മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ സുരേഷ്ഗോപിക്കെതിരെ കേസ് നിലവിലുണ്ട്. ഒക്ടോബര്‍ 27നാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് തളിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി അനുവാദമില്ലാതെ കൈ വയ്ക്കുകയായിരുന്നു.
മാധ്യമപ്രവര്‍ത്തക അപ്പോള്‍ തന്നെ കൈ തട്ടിമാറ്റിയെങ്കിലും സുരേഷ് ഗോപി വീണ്ടും കൈ വെച്ചു.പൊലീസിലും വനിതാ കമ്മീഷനിലും മാധ്യമപ്രവര്‍ത്തക പരാതി നല്കി. സുരേഷ് ഗോപി മാപ്പ് പറഞ്ഞ് രംഗത്തെത്തിയെങ്കിലും പരാതിക്കാരി കേസുമായി മുന്നോട്ടു പോകുകയായിരുന്നു. ഈ വിവാദം നിലനില്‍ക്കെയാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്.
Discussion about this post