മ്യൂസിക് റിയാലിറ്റി ഷോകളോട് മലയാളികള്‍ക്ക് എന്നും ഒരു പ്രത്യേത താത്പര്യമാണ്. അതില്‍ വളരെ ശ്രദ്ധ നേടിയ ഒരു റിയാലിറ്റി ഷോയായിരുന്നു ഫ്ളവേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ടോപ് സിംഗര്‍.
ടോപ് സിംഗറിലെ ഒരോ കുട്ടി താരങ്ങളും മികച്ച പ്രകടനമായിരുന്നു കാഴ്ച വച്ചിരുന്നത്. അതിലെ ഓരോ കുട്ടികളെയും പ്രേക്ഷകര്‍ സ്വന്തം മക്കളെ പോലെ കരുതിയാണ് പരുപാടി കണ്ടുകൊണ്ടിരുന്നത്. എന്നാല്‍ പരുപാടിയുടെ തുടക്കം മുതലേ സീത ലക്ഷ്മി എന്ന കുട്ടി ഗായികയ്ക്ക് ആരാധകര്‍ കൂടുതലായിരുന്നു.
സീത ലക്ഷ്മി എന്ന കുട്ടി ഗായിക തുടക്കം മുതലേ ഏവരുടെയും പ്രിയങ്കരിയായി മാറിയിരുന്നു. മികച്ച ഗാനാലാപനം കൊണ്ടും ശബ്ദ മാധുര്യം കൊണ്ടും ജനഹൃദയങ്ങളില്‍ കയറികൂടിയ സീത ലക്ഷ്മി ആയിരുന്നു ടോപ് സിംഗറില്‍ വിജയ് ആയതും .
സമൂഹ മാധ്യമങ്ങളില്‍ സജീവ സാന്നിധ്യമായ സീത തന്റെ പുതിയ വിശേഷങ്ങള്‍ തന്റെ യൂട്യൂബ് ചാനല്‍ വഴി പങ്കുവയ്ക്കാറുണ്ട്. പുതിയ വിശേഷങ്ങളും പാട്ടുകളും ഇതിലൂടെ പങ്കുവയ്ക്കാറുണ്ട്. ടോപ്പ് സിംഗറില്‍ തനിക്ക് ലഭിച്ച 50 ലക്ഷം രൂപയുടെ ഫ്ളാറ്റ് പരിചയപ്പെടുത്തുകയാണ് പുതിയ വീഡിയോയിലൂടെ സീതാലക്ഷ്മി ഇപ്പോള്‍.
ഒന്നാം സ്ഥാനം കരസ്ഥമാക്കിയ താരത്തിന്, സമ്മാനമായി തുളസി ഡെവലപ്പേഴ്സ് ലിമിറ്റഡ് നല്കിയ 50 ലക്ഷം രൂപയുടെ ഫ്ലാറ്റിന്റെ പാല് കാച്ചല് ചടങ്ങ് കഴിഞ്ഞ ദിവസമായിരുന്നു. അതിന്റെ വീഡിയോയാണ് കഴിഞ്ഞ ദിവസം താരം തന്റെ യുട്യൂബ് ചാനലില്‍ കൂടി പങ്കുവെച്ചത്. ആ വീഡിയോ ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുയാണ്.
ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ ടോപ് സിംഗറിലെ എല്ലാ കുട്ടി താരങ്ങളും എത്തിയിട്ടുണ്ടായിരുന്നു, ഏറെ നാളുകള്‍ക്ക് ശേഷം എല്ലാവരും ഒരുമിച്ച് കണ്ടതിന്റെ സന്തോഷവും വിഡിയോയില്‍ കാണാന്‍ സാധിക്കുന്നുണ്ട്.
Discussion about this post