മലയാളത്തിലെ പ്രിയ താര കുടുംബമാണ് അഹാന കൃഷ്ണയുടെത്. കുടുംബത്തിലെ എല്ലാവരും തന്നെ സിനിമ താരങ്ങളാണ്. ഇവരെല്ലാം സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. സ്വന്തമായ പേജുകളും ചാനലുകളുമെല്ലാമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഈ താര കുടുംബം. അതേസമയം പലപ്പോഴും ട്രോളുകള്‍ക്കും പരിഹാസങ്ങള്‍ക്കും താരകുടുംബം ഇരയായിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ അനുജത്തി ഹന്‍സികയുടെ പേരിലുള്ള ഇന്‍സ്റ്റ ഗ്രാം പേജിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് മൂത്ത ചേച്ചിയായ അഹാന. ഹന്‍സിക കൃഷ്ണ ഹേറ്റേഴ്സ് എന്ന പേരിലുള്ളൊരു പേജിനെതിരെയാണ് നടി രംഗത്ത് എത്തിയിരിക്കുന്നത്. സാധാരണ ഇത്തരം പ്രവര്‍ത്തികള്‍ കാര്യമായി എടുക്കാത്തയാളാണ് താന്‍. എന്നാല്‍ തന്റെ സഹോദരിമാരെ തൊട്ടുകളിച്ചാല്‍ മുഖം ഇടിച്ച് പരത്തുമെന്നാണ് അഹാന പറയുന്നത്.
എല്ലാവരും ചേര്‍ന്ന് ഈ പേജിനെതിരെ റിപ്പോര്‍ട്ട് ചെയ്യണം. ഇത് പൂട്ടിക്കണമെന്നും അഹാന പറയുന്നു. പേജ് കണ്ടെത്താന്‍ ഇന്‍സ്റ്റഗ്രാമില്‍ സെര്‍ച്ച് ചെയ്യണമെന്നും അവരെ സ്റ്റോറികളില്‍ മെന്‍ഷന്‍ ചെയ്യാന്‍ അവര്‍ സമ്മതിക്കില്ലെന്നും അഹാന പറയുന്നു പിന്നാലെ എങ്ങനെയാണ് താന്‍ പേജ് റിപ്പോര്‍ട്ട് ചെയ്തെന്ന വീഡിയോയും അഹാന പങ്കുവച്ചിട്ടുണ്ട്.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ തങ്ങള്‍ നിയമ നടപടി സ്വീകരിക്കുമെന്നും ഹന്‍സിക പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണെന്നും അഹാന കൂട്ടിച്ചേര്‍ക്കുന്നുണ്ട്.നടന് കൃഷ്ണ കുമാറിന്റെ മകളായ അഹാന ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. ലൂക്ക, പതിനെട്ടാം പടി തുടങ്ങിയ സിനിമകളിലെ നായികയായിരുന്നു.
Discussion about this post