ക്ലാസ്മേറ്റ്സ് എന്ന ഒറ്റ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയായിരുന്നു രാധിക. ക്ലാസ്മേറ്റ് കണ്ട ആരും റസിയയെ മറക്കില്ല. റസിയയുടെ പകയില്‍ നിന്നാണ് ചിത്രത്തിന്റെ ഗതിമാറുന്നത്. ക്ലാസ്മേറ്റ്സിന്റെ വിജയത്തിന് ശേഷം രാധിക വേണ്ടത് പോലെ ശ്രദ്ധിക്കപ്പെട്ടില്ല.
ക്ളാസ്മേറ്റ്സ് കഴിഞ്ഞിട്ട് ഒരു വര്‍ഷത്തിനകം ചെയ്ത മിഷന് 90 ഡേയ്സ് വിജയമായിരുന്നില്ല. പിന്നീട് വന്ന ചങ്ങാതിപ്പൂച്ചയും ശ്രദ്ധിക്കപ്പെട്ടില്ല. മിന്നാമിന്നിക്കൂട്ടം, നസ്രാണി, ഡാഡി കൂള്‍ എന്നീ സിനിമകളിലൊക്കെ സാധാരണ കഥാപാത്രങ്ങളായിരുന്നു. ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്നിലാണ് പിന്നീട് അഭിനയ സാധ്യതയുള്ള ഒരു വേഷം കിട്ടിയത്.
എന്നാല്‍ കല്യാണ ശേഷം രാധിക അഭിനയ രംഗത്ത് നിന്ന് താത്ക്കാലികമായി പിന്മാറി. കുറച്ച് നാളുകള്‍ക്ക് ശേഷം ഷാജി എന്‍. കരുണ്ന്റെ ഓള് എന്ന സിനിമയില്‍ അഭിനയിച്ചു. ഷെയ്ന് നിഗമിന്റെയൊപ്പം മീനാക്ഷിയെന്ന കഥാപാത്രം.
രാധികയുടെ കല്യാണം കഴിഞ്ഞിട്ട് അഞ്ചു വര്‍ഷമായി. ദുബായില്‍ ജോലി ചെയ്യുന്ന അഭിയാണ് താരത്തിനെ വിവാഹം ചെയ്തിരിക്കുന്നത്. ഇരുവരും ദുബായിലാണ് താമസം. കല്യാണം കഴിഞ്ഞ് അഞ്ച് വര്‍ഷമായിട്ടും ഇവര്‍ക്ക് കുട്ടികള്‍ ഇല്ല.
കുട്ടികള്‍ ഇല്ലാത്തതിന്റെ കാരണം വ്യക്തമാക്കുകയാണ് ഇപ്പോള്‍ രാധിക. കേരള കൗമുദിക്ക് നല്കിയ അഭിമുഖത്തിലാണ് അക്കാര്യം രാധിക വെളിപ്പെടുത്തിയത്. ഞങ്ങള്‍ രണ്ടാളോടും ഞങ്ങളുടെ വീട്ടുകാര്‍ പറയും രണ്ടാളുടെയും കുട്ടിക്കളി മാറിയിട്ടില്ലെന്ന്. ‘കല്യാണം കഴിഞ്ഞ് അഞ്ചുവര്‍ഷമായില്ലേ ഇനി എന്നാ ഒരു കുഞ്ഞിക്കാല് കാണുന്നേ’യെന്ന് ചോദിക്കുന്ന കൂട്ടുകാരോട് ‘ആദ്യം ഞങ്ങളുടെ കുട്ടിക്കളി മാറട്ടെ. എന്നിട്ടാവാമെന്നാണ് മറുപടി പറയാറ്.
‘ഒരു കുട്ടിയുടെ അച്ഛനും അമ്മയുമാകാനുള്ള പക്വത ഞങ്ങള്‍ക്ക് വന്നുവെന്ന് തോന്നാതെ അതേപ്പറ്റി ചിന്തിക്കുന്നതേയില്ലെന്നാണ് രാധികയും അഭിയും ഒരേസ്വരത്തില്‍ പറയുന്നത്.
Discussion about this post