മലയാളത്തിന്റെ രണ്ടു മെഗാസ്റ്റാറുകളാണ് മമ്മൂട്ടിയും മോഹൻലാലും. മലയാളികൾക്ക് ഇടയിൽ ഒരുപോലെ ആരാധകരുള്ള താരങ്ങളാണ് ഇരുവരും.
കഴിഞ്ഞ ദിവസം ഇരുവരുടെയും ചിത്രങ്ങൾ ഒരുമിച്ച് തിയേറ്ററിൽ എത്തിയിരുന്നു. മമ്മൂട്ടിയുടെ ക്രിസ്റ്റഫർ എന്ന ചിത്രവും മോഹൻലാലിന്റെ സ്ഫടികവും ആയിരുന്നു ഒരേ ദിവസം തിയേറ്ററിൽ എത്തിയത്.
രണ്ട് സൂപ്പർ സ്റ്റാറുകൾ വളരെ നാളുകൾക്ക് ശേഷം ആയിരുന്നു തിയേറ്ററിൽ ഏറ്റുമുട്ടിയത്. അതുകൊണ്ട് തന്നെ ഇരുവരുടെയും ആരാധകർ ഇരു ചിത്രങ്ങളും ആഘോഷം ആക്കിയിരുന്നു.
ഇപ്പോഴിത ഇരു സിനിമകളുടെയും ആദ്യ ദിന ബോക്സ് ഓഫീസ് കളക്ഷൻ പുറത്ത് വന്നിരിക്കുകയാണ്.
ഭദ്രൻ -മോഹൻലാൽ കൂട്ടുകെട്ടിൽ എത്തിയ സ്ഫടികം റീ റിലീസ് ചെയ്ത ആദ്യ ദിനം തിയേറ്ററിൽ നിന്നും നേടിയത് 77 ലക്ഷം ആണ് എന്നാണ് റിപ്പോർട്ട്.
ബി ഉണ്ണികൃഷ്ണൻ -മമ്മൂട്ടി കൂട്ടുകെട്ടിൽ എത്തിയ ക്രിസ്റ്റഫർ ആദ്യ ദിനം നേടിയത് 1.70 കോടിയാണ് എന്നും റിപ്പോർട്ടുകൾ പറയുന്നു.
എന്നാൽ ഇത് ആവറേജ് കളക്ഷൻ മാത്രം ആണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 28 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്തിട്ടും മോഹൻലാൽ ചിത്രം ആദ്യ ദിനം 77 ലക്ഷം നേടി.
എന്നാൽ പുതിയ റിലീസ് ആയിരുന്ന മമ്മൂട്ടി ചിത്രം 1.70 മാത്രം നേടിയത് ആവറേജ് കളക്ഷൻ മാത്രമാണ് എന്നാണ് സിനിമ ട്രാക്കിങ് സൈട്ടുകൾ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം ഭദ്രൻ -മോഹൻലാൽ കൂട്ടുകെട്ടിൽ 1995 ൽ എത്തിയ ചിത്രമാണ് സ്ഫടികം. ബി ഉണ്ണികൃഷ്ണൻ -മമ്മൂട്ടി കൂട്ടുകെട്ടിൽ എത്തിയ ചിത്രമാണ് ക്രിസ്റ്റഫർ. ഉദയ് കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Discussion about this post