കൊച്ചി:മലയാളത്തിലെ യുവതാരങ്ങളില്‍ ഏറേ ആരാധകരുള്ള നടനാണ് ആന്റണി വര്‍ഗീസ് പെപ്പെ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലൂടെ അഭിനയം ആരംഭിച്ച താരം വളരെ ചുരുക്കം സിനിമകള്‍ കൊണ്ട് മലയാളത്തിലെ യുവതാരമായി ഉയരുകയായിരുന്നു.
ഏറേ ആരാധകരുള്ള താരം സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. വാലന്റൈന്‍ ദിനത്തില്‍ നടന് ആന്റണി വര്‍ഗീസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ കുറിപ്പാണ് മലയാളികള്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്.
ഭാര്യ അനീഷയുട ഒപ്പമുള്ള ചിത്രം പങ്കുവച്ച് തന്റെ പ്രണയ കാലത്തെ കുറിച്ചാണ് ആന്റണിയുടെ പോസ്റ്റ്. ഭാര്യക്ക് വാലന്‍ൈന്‍ ദിന ആശംസകള്‍ അറിയിക്കുന്ന താരം ചിത്രത്തിന് പിന്നിലുള്ള രസകരമായ കഥയും കുറിച്ചു.
ആന്റണിയുടെ വാക്കുകള്‍
ഹാപ്പി വാലന്‍ന്റൈന്‍ ഡേ മൈ ഡിയര്‍ ഖുറേഷി, ഒരു 9 വര്‍ഷം മുന്‍പ് തൊഴില്‍ രഹിതനായ ഞാനും ജോലിയുള്ള അവളും പ്രണയദിനം ആഘോഷിക്കാന്‍ പോയപ്പോള്‍… ബില്ല് വന്നപ്പോള്‍ മുങ്ങിയ ഞാന്‍ പിന്നെ പൊങ്ങിയത് ബസ് സ്റ്റോപ്പിലാണ് എന്ന് പോസ്റ്റില്‍ ആന്റണി വര്‍ഗീസ് എഴുതുന്നു.
View this post on Instagram
പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ആന്റണിയും അനീഷയും. 2021 ഓഗസ്റ്റിലാണ് ആന്റണി വര്‍ഗീസ് അനീഷയെ വിവാഹം കഴിച്ചത്. ഇരുവരും സ്കൂള്‍ കാലം മുതല്‍ അടുത്തറിയുന്നവരായിരുന്നു. വിദേശത്ത് നഴ്സായി ജോലി ചെയ്യുകയാണ് അനീഷ.
അതേസമയം പൂവനാണ് ആന്റണിയുടെതായി അവസാനം ഇറങ്ങിയ ചിത്രം. നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.
Discussion about this post