ചെയ്യുന്ന കഥാപാത്രം എന്തും ആയിക്കോട്ടെ, അത് അത്ഭുതകരമാം വിധം അവതരിപ്പിച്ചു പ്രേക്ഷകരെ അത്ഭുതപെടുത്തുന്ന നടനാണ് ഫഹദ് ഫാസിൽ. മലയാളത്തിൽ നിന്നും തമിഴിലേക്കും തെലുങ്ങിലേക്കും എത്തിയ ഫഹദിന്റെ പുതിയ മലയാള ചിത്രമാണ് മലയൻ കുഞ്ഞ്.
സിനിമ പ്രേമികൾ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫഹദ് ഫാസിൽ ചിത്രമാണ് മലയൻ കുഞ്ഞ്. സജിമോൻ സംവിധാനം ചെയ്യുന്ന ചിത്രം ഫാസിൽ ആണ് നിർമ്മിക്കുന്നത് . പതിനെട്ടു വർഷങ്ങൾക്കു ശേഷം അച്ഛനും മകനും വെള്ളിത്തിരയിൽ വീണ്ടും കൈ കോർക്കുന്ന ചിത്രം കൂടിയാണ് മലയൻ കുഞ്ഞ്.
ചിത്രത്തിന്റെ ട്രൈലെർ നേരത്തെ പുറത്ത് വന്നിരുന്നു. ട്രെയിലെർ പുറത്ത് വന്നതോടെ ചിത്രത്തിന് വേണ്ടിയുള്ള പ്രതീക്ഷ വാനോളം ഉയർന്നിരുന്നു. എന്നാലിപ്പോൾ ചിത്രത്തിനെ കുറിച്ച് പുറത്ത് വരുന്ന പുതിയ റിപ്പോർട്ട് കേട്ട് നിരാശയിൽ ആയിരിക്കുകയാണ് സിനിമ പ്രേമികൾ.
ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട വാർത്തകളാണ് ആരാധകരെ നിരാശയിൽ ആക്കുന്നത്.ചിത്രം തിയേറ്ററിൽ എത്തില്ല എന്നാണ് പുറത്ത് വരുന്ന പുതിയ റിപ്പോർട്ട്ടുകൾ പറയുന്നത്.
ചിത്രം ഒടിടി റിലീസ് ആയിരിക്കുമെന്നാണ് പുറത്ത് വരുന്ന പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ആമസോൺ പ്രൈം വഴി ഡയറക്ടർ റിലീസ് ആയിരിക്കും ചിത്രം എന്നാണ് പുറത്ത് വരുന്ന പുതിയ റിപ്പോർട്ട്.
ചിത്രത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആരാധകർക്ക് നിരാശ ഉണ്ടാക്കിയിരിക്കുകയാണ് പുതിയ റിപ്പോർട്ട്. ചിത്രത്തിന്റെ തീയറ്റർ എക്സ്പീരിയൻസ് നഷ്ട പെടുമെന്നത് സിനിമ പ്രേമികളെ നിരാശയിൽ ആക്കിയിട്ടുണ്ട്.
എന്നാലും ഫഹദ് ഞങ്ങളോട് ഇത് വേണ്ടായിരുന്നു എന്നാണ് ആരാധകർ പറയുന്നത്.അതേസമയം ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം എത്തിയിട്ടില്ല.
ഈ ചിത്രവും ഒടിടി ആണെങ്കിൽ ഫഹദ് നായകനായി എത്തിയ നാലാമത്തെ ചിത്രം ആകും തുടർച്ചയായി ഡയറക്റ്റ് ഒടിടിക്ക് എത്തുന്നത്. തുടർച്ചയായി ചിത്രങ്ങൾ ഒടിടിക്ക് പോകുന്നത് കൊണ്ട് ഫഹദ് ഒരു ഒടിടി സ്റ്റാർ ആയി മാറുമോ എന്ന ഭയത്തിലാണ് ആരാധകർ.
ഉരുൾപൊട്ടലിൽ അകപ്പെടുന്നതും അതിൽ നിന്നുളള അതിജീവനവുമാണ് ചിത്രം പറയുന്നത്.
മഹേഷ് നാരായണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കൂടാതെ ഛായാഗ്രഹണം നിർവഹിക്കുന്നതും മഹേഷ് തന്നെയാണ്
ചിത്രത്തിനു സംഗീതം ഒരുക്കുന്നത് എ ആർ റഹ്മാൻ ആണ്.പ്രമുഖ സംഗീത സംവിധായകൻ എആർ റഹ്മാൻ വർഷങ്ങൾക്കുശേഷം മലയാളത്തിലേക്ക് തിരിച്ചുവരികയാണ് മലയൻകുഞ്ഞിലൂടെ.
ജാഫർ ഇടുക്കി, ജിഷ വിജയൻ, ഇന്ദ്രൻസ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Discussion about this post