മലയാളികളുടെ പ്രിയതാരം ഫഫദ് ഫാസിലിന്റെ പിറന്നാളാണിന്ന്. 40-ാം പിറന്നാള്‍ ആഘോഷിക്കുകയാണ് ഫഹദ്. താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നിരവധി ആരാധകരാണ് എത്തുകയാണ്.
എന്നാല്‍ ഇപ്പോഴിത പിറന്നാള്‍ ദിനത്തില്‍ തന്റെ ആരാധകര്‍ക്ക് സമ്മാനവുമായി എത്തിയിരിക്കുകയാണ് ഫഹദ് ഫാസില്‍. പ്രേക്ഷകര്‍ കാത്തിരുന്ന മലയന്‍കുഞ്ഞ് ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ഫഹദ് ഫാസില്‍.
ഓഗസ്റ്റ്11മുതല്‍ ആമസോണ്‍ പ്രൈമിലൂടെ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി എത്തിയതോടെ ത്രില്ലടിച്ചിരിക്കുകയാണ് താരത്തിന്റെ ആരാധകര്‍.
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഫഹദ് ഫാസില്‍ ചിത്രമാണ് മലയന്‍കുഞ്ഞ്. നവാഗതനായ സജിമോന്‍ സംവിധാനം നിര്‍വഹിച്ച ചിത്രം ഇക്കഴിഞ്ഞ ജൂലൈ 22നാണ് തിയറ്ററുകളില്‍ എത്തിയത്. മികച്ച അഭിപ്രായങ്ങളാണ് ചിത്രം സ്വന്തമാക്കിയത്.
വിഖ്യാത സംഗീതജ്ഞന് എആര്‍ റഹ്മാന് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി മലയന്‍കുഞ്ഞിനുണ്ട്. 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റഹ്മാന് മലയാളത്തില്‍ സംഗീതം ഒരുക്കിയത്. മാത്രമല്ല 18 വര്‍ഷങ്ങള്‍ക്ക് ശേഷം ഫഹദും പിതാവ് ഫാസിലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
പതിനാറു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫാസില്‍ വീണ്ടും നിര്‍മ്മാതാവിന്റെ കുപ്പായം അണിയുന്നത്. മഹേഷ് നാരായണനാണ് ചിത്രത്തിന്റെ തിരക്കഥ, എഡിറ്റിംഗ്, ക്യാമറ എന്നിവ കൈകാര്യം ചെയ്തിരിക്കുന്നത്.
ജ്യോതിഷ് ശങ്കര്‍ പ്രൊഡക്ഷന്‍ ഡിസൈനും രഞ്ജിത് അമ്പാടി മേക്കപ്പും ധന്യാ ബാലകൃഷ്ണന് കോസ്റ്റിയൂംസും വിഷ്ണു ഗോവിന്ദ്- ശ്രീശങ്കര്‍ ടീം സൗണ്ട് ഡിസൈനും നിര്‍വഹിക്കുന്നു. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്.
Discussion about this post