ഫഹദ് ഫാസില്‍, സൗബിന് ഷാഹിര്‍, ഷൈന്‍ നിഗം, ശ്രീനാഥ് ഭാസി, മാത്യൂ തോമസ്, അന്ന ബെന്‍ എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ മധു സി നാരായൺ സംവിധാനം ചെയ്ത ചിത്രം ആയിരുന്നു കുമ്പളങ്ങി നൈറ്റ്സ്. ശ്യാം പുഷ്കറിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രം നിർമിച്ചത് ഫഹദ് ഫാസില്‍, നസ്രിയ, ദിലീഷ് പോത്തന്,ശ്യാം പുഷ്കര്‍ എന്നിവര്‍ ചേർന്നായിരുന്നു.
സിനിമ വമ്പന്‍ വിജയം ആയിരുന്നു. മികച്ച പ്രതികരണമായിരുന്നു സിനിമ നേടിയത്. സിനിമയിലെ ഓരോരുത്തരുടെയും പ്രകടനം മികച്ച അഭിപ്രായം നേടിയിരുന്നു.
ഏറ്റവും കൂടുതൽ പ്രശംസ നേടിയത് ഫഹദ് ഫാസിൽ ആയിരുന്നു. ചിത്രത്തില്‍ ഫഹദ് അവതരിപ്പിച്ച ഷമ്മി എന്ന സൈക്കോ കഥാപാത്രം വലിയ കൈയ്യടി ആയിരുന്നു നേടിയത്.
മികച്ച ക്യാരക്ടര്‍ നടനുള്ള സംസ്ഥാന അവാര്‍ഡും ഈ കഥാപാത്രം ഫഹദിന് നേടി കൊടുത്തിരുന്നു. എന്നാലിപ്പോള്‍ ചിത്രത്തില്‍ ഷമ്മിയായി ആദ്യം പരിഗണിച്ചത് ധനുഷിനെ ആയിരുന്നുവെന്നാണ് ഫഹദ് പറയുന്നത്.
ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് ഫഹദ് ഇക്കാര്യം പറഞ്ഞത്.കുമ്പളങ്ങി നൈറ്റ്സില്‍ ഞാന്‍ ചെയ്ത ഷമ്മി എന്ന കഥാപാത്രമായി ആദ്യം തീരുമാനിച്ചിരുന്നത് ധനുഷിനെയായിരുന്നു എന്നാണ് ഫഹദ് പറയുന്നത്.
ആ സമയത്ത് സാമ്പത്തികമായി ധനുഷിനെ വഹിക്കാന്‍ മലയാളസിനിമയ്ക്ക് ആകില്ലായിരുന്നു.അതിനാല്‍ മലയാളസിനിമയ്ക്ക് വഹിക്കാന്‍ പറ്റുന്നൊരു നടനെ വച്ച് ആ പടം ചെയ്തു എന്നാണ് ഫഹദ് പറഞ്ഞത്.
താന്‍ നിര്‍മിക്കുന്ന സിനിമകളില്‍ ബജറ്റ് വളരെ പ്രധാനപ്പെട്ടതാണ് എന്നും ഫഹദ് വ്യക്തമാക്കി.
എനിക്ക് സാധ്യമായവരെയേ ഞാന്‍ വിളിക്കാറുള്ളൂ. പണത്തിന്റെ കാര്യത്തിലല്ല, ഇതെന്നെ കംഫര്‍ട്ട് ആക്കുന്നത്.
തീരുമാനങ്ങള്‍ എടുക്കുന്നതില്‍ കുറച്ച് സ്വാതന്ത്ര്യം കിട്ടും. കുറച്ച് ഉഴപ്പനാണ്. അതുകൊണ്ട് സ്വയം നിര്‍മിക്കുന്ന സിനിമകളുടെ സെറ്റില്‍ താമസിച്ചു ചെന്നാലും കുഴപ്പമില്ല എന്നും ഫഹദ് പറഞ്ഞു.
അതേസമയം ഫഹദ് നായകനായി എത്തുന്ന പുതിയ ചിത്രം മലയൻ കുഞ്ഞ് റിലീസിന് ഒരുങ്ങുകയാണ്. മഹേഷ് നാരായണന്റെ രചനയിൽ നവാഗതനായ സജിമോൻ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.
ജൂലൈ 22 ആണ് സിനിമ റിലീസ്. നീണ്ട നാളുകൾക്കു ശേഷം എ ആർ റഹ്മാൻ മലയാളത്തിലേക്ക് തിരികെ വരുന്ന സിനിമയാണ് മലയൻ കുഞ്ഞ്. യോദ്ധയിൽ ആണ് അവസാനമായി എ ആർ റഹ്മാൻ സംഗീതം നൽകിയത്.
Discussion about this post