അഭിനയം കൊണ്ട് സിനിമ പ്രേമികളെ അതിശയിപ്പിച്ചു കൊണ്ടിരിക്കുന്ന താരമാണ് ഫഹദ് ഫാസിൽ. മലയാളത്തിലൂടെ എത്തി സൗത്ത് ഇന്ത്യ മുഴുവൻ ആരാധകരെ സമ്പാദിച്ച താരം ഓരോ സിനിമകൾ കഴിയും തോറും സിനിമ പ്രേമികളെ അതിശയിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
മലയാള ചിത്രം മലയൻകുഞ്ഞ് ആണ് ഫഹദിന്റെതായി അവസാനം തിയേറ്ററിൽ എത്തിയ ചിത്രം. നവാഗതനായ സജിമോൻ സംവിധാനം ചെയ്തു മഹേഷ് നാരായൺ തിരക്കഥ ഒരുക്കിയ ചിത്രം മികച്ച പ്രതികരണം ആണ് നേടിയത്.
ചിത്രത്തിലെ ഫഹദിന്റെ അഭിനയം മികച്ച പ്രതികരണം ആണ് നേടിയത്. സിനിമ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുന്നതിനിടയിൽ ഫഹദ് ആരാധകരെ ആവേശത്തിൽ ആക്കുന്ന വാർത്തയാണ് എത്തുന്നത്.
ദിലീപ് സംവിധായകനൊപ്പം ഫഹദിന്റെ പുതിയ ചിത്രം ഒരുങ്ങുന്നുവെന്നാണ് ആരാധകരെ ആവേശത്തിൽ ആക്കുന്ന വാർത്ത. ദിലീപ് ചിത്രം വില്ലാളി വീരൻ സംവിധായകൻ സുധീഷ് ശങ്കറിനു ഒപ്പമാണ് ഫഹദിന്റെ പുതിയ ചിത്രം.
യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന റിയലിസ്റ്റിക് ത്രില്ലെർ ആണ് ചിത്രം എന്നാണ് സൂചന.ആഗസ്ത് 17ന് സിനിമയുടെ പ്രഖ്യാപനം ഫഹദ് നടത്തുമെന്നാണ് റിപ്പോർട്ട്. ചിത്രം ഈ നവംബറിൽ ആരംഭിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
റിയലിസ്റ്റിക് ത്രില്ലെർ ഒരുങ്ങുന്നുവെന്ന വാർത്ത ഫഹദ് ആരാധകരെ ആവേശത്തിലാക്കുന്നുണ്ട്.
Discussion about this post