കുറച്ച് നാള് മുന്നേയാണ് പ്രിയതാരം കാളിദാസ് ജയറാം തന്റെ പ്രണയം വെളിപ്പെടുത്തുന്നത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു കാളിദാസ് തന്റെ പ്രണയം പറഞ്ഞത്.
മോഡലായ തരിണി കലിംഗരായര്‍ ആണ് കാളിദാസിന്റെ കാമുകി. പ്രണയം വെളിപ്പെടുത്തിയതിന് പിന്നാലെ കാളിദാസ് തരിണിക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് എത്താറുണ്ടായിരുന്നു.
കാളിദാസിന്റെയും തരിണിയുടെയും പരസ്പരമുള്ള പ്രണയത്തിന് വലിയ ആരാധകര്‍ തന്നെ ഉണ്ട്. അതുകൊണ്ട് ഇവരുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുമുണ്ട്.
ഇപ്പോഴിത തരിണിയുടെ പിറന്നാള്‍ ദിനത്തില്‍ കാളിദാസ് പങ്കുവച്ച് സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. പ്രണയാര്‍ദ്രമായ കുറിപ്പാണ് കാളിദാസ് പങ്കുവയ്ക്കുന്നത്.
മരുഭൂമിയില്‍ ഇരുവരും ചേര്‍ന്ന് നില്ക്കുന്ന ചിത്രത്തിന് ഒപ്പമാണ് കാളിദാസിന്റെ പ്രണയാര്‍ദ്രമായ കുറിപ്പ്. കാളിദാസിന്റെ പിറന്നാള്‍ ആശംസകള്‍ക്ക് പിന്നാലെ കമന്റുമായി തരിണിയും എത്തി.
View this post on Instagram
നിന്റെ ജന്മദിനം അവസാനിക്കാനിരിക്കെ, ഇവിടെ പരാമര്‍ശിക്കാന്‍ ആഗ്രഹിക്കാത്ത ഒരുപാട് കാര്യങ്ങള്‍ക്ക് ഞാന്‍ നിന്നോട് നന്ദി പറയുന്നു. നിന്നോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. നീ ഈ ലോകത്ത് ഉണ്ടെന്നതില്‍ ഞാന്‍ എന്നേക്കും നന്ദിയുള്ളവനാണ്. !
നമ്മള് ഒരുമിച്ച് ഒരു ടണ്‍ ചിത്രങ്ങള്‍ ഉണ്ടെങ്കിലും, പിറന്നാള്‍ ആശംസിക്കാന്‍ ഞാന്‍ ഈ ചിത്രം പ്രത്യേകം തിരഞ്ഞെടുക്കുന്നു, കാരണം മരുഭൂമി പ്രതീക്ഷകളില്ലാത്ത ഒരു സ്ഥലമാണ്,
എന്നാല്‍ പ്രതീക്ഷകളില്ലാത്ത ഈ ഇടത്തില്‍ നീ എന്നോട് നിരുപാധികമായ സ്നേഹം ചൊരിഞ്ഞു. നീ എനിക്ക് വിലയേറിയത്, ജന്മദിനാശംസകള് കുട്ടി, ഞാന്‍ നിന്നെ സ്നേഹിക്കുന്നു -എന്നാണ് കാമുകിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് കാളിദാസ് കുറിച്ചത്.
ലോകത്തിലെ ഏറ്റവും മികച്ച കാമുകനായതിന് നന്ദി എന്നാണ് തരിണി മറുപടിയായി കുറിച്ചത്. നിരവധി പേരാണ് കാളിദാസിന്റെ പോസ്റ്റിനും തരിണിയുടെ കമന്റിനും ലൈക്ക് അടിച്ച് എത്തുന്നത്. നിങ്ങളുടെ പ്രണയം കണ്ടിട്ട് കൊതിയാകുന്നുവെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
Discussion about this post