ദളപതി വിജയ് ആരാധകർ വൻ പ്രതീക്ഷയോടെ കാത്തിരുന്ന പുതിയ ചിത്രമാണ് വാരീസ്. വംശിപ്പിള്ളി സംവിധാനം ചെയ്യുന്ന ചിത്രം ഇന്നലെയാണ് തിയേറ്ററുകളിൽ എത്തിയത്.
ഫാമിലി ഡ്രാമ വിഭാഗത്തിൽ ഒരുങ്ങിയ ചിത്രം സമ്മിശ്ര പ്രതികരണം ആയിരുന്നു നിന്നും നേടിയത്. എന്നാൽ വിജയ് ആരാധകർ ഇരുകൈയും നീട്ടി ചിത്രം ഏറ്റെടുത്തിരിക്കുകയാണ്.
അതേസമയം ചിത്രത്തിന്റെ ആദ്യപ്രദർശനം കഴിയുമ്പോൾ വിജയിക്കെതിരെയും വാരിസ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് എതിരെയും വിമർശനമായി രംഗത്തെത്തിയിരിക്കുകയാണ് നടി ഖുശ്ബുവിന്റെ ആരാധകർ.
ചിത്രത്തിലെ ഖുശ്ബുവിന്റെ ഭാഗം കട്ട് ചെയ്തതാണ് ഖുശ്ബു ആരാധകരെ ചൊടിപ്പിച്ചത്.നിങ്ങള്‍ എന്ത് വൃത്തികെട്ട പണിയാണ് കാണിച്ചത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
ചിത്രത്തില്‍ വിജയ്യ്ക്കും രശ്മികയ്ക്കുമൊപ്പമുള്ള ഖുശ്ബുവിന്റെ ചിത്രം റിലീസിനു മുന്നേ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു. രശ്മികയുടെ അമ്മയുടെ വേഷമായിരുന്നു ഖുശ്ബുവിന്റേത്.
ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ നടിയേക്കുറിച്ച് വിജയ് സംസാരിക്കുകയും ചെയ്തു. എന്നാല്‍ സിനിമ റിലീസ് ആയതോടെ ഖുശ്ബുവിനെ സിനിമയില്‍ കണ്ടില്ല. ഇതാണ് ഖുശ്ബു ആരാധകരെ ചൊടിപ്പിച്ചത്.
ഇത്രയും സീനിയര്‍ ആയ ഒരു നടിയെ അപമാനിക്കുകയാണോ എന്നാണ് ഖുശ്ബു ആരാധകര്‍ രോക്ഷത്തോടെ ചോദിക്കുന്നത്. ഒന്നല്ലെങ്കിലും വിജയിയെ പുകഴ്ത്തി ഒരുപാട് സംസാരിച്ചതല്ലേ. അതിന്റെ നന്ദി എങ്കിലും. കാണിക്കാമായിരുന്നില്ലേ എന്നും ഖുശ്ബു ആരാധകർ ചോദിക്കുന്നു.
സിനിമയുടെ റിലീസിന് മുമ്പ് നടൻ വിജയുടെ ഡെഡിക്കേഷനെ കുറിച്ച് നടി പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ നേരത്തെ ശ്രദ്ധ നേടിയിരുന്നു.
വാരിസിന്റെ ക്ലൈമാക്സ് ഷൂട്ടിംഗിന്റെ സമയത്തു വിജയിക്ക് 103 ഡിഗ്രി പനി ആയിരുന്നുവെന്നും ബാക്കി ഉള്ളവരെ ബുദ്ധിമുട്ടിക്കരുത് എന്ന് വിചാരിച്ചു പനി അവഗണിച്ചു വിജയ് ഷൂട്ട് നടത്തി എന്നും ഖുശ്ബു പറഞ്ഞിരുന്നു.
ഷൂട്ടിംഗ് ഇടവേളകളിൽ ഒരു തുണി വിരിച്ച് തറയിൽ വിജയ് കിടന്ന് ഉറങ്ങുമായിരുന്നുവെന്നും ഖുശ്ബു ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
അതേസമയം സിനിമയുടെ ദൈര്‍ഘ്യം മൂലം ഖുശ്ബുവിന്റെ കഥാപാത്രത്തിന്റെ ഭാഗങ്ങള്‍ അണിയറക്കാര്‍ നീക്കം ചെയ്തതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 170 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം.
അതിനാല്‍ തന്നെ ഷൂട്ട് ചെയ്ത നിരവധി രംഗങ്ങള്‍ അവസാന നിമിഷം നീക്കം ചെയ്യേണ്ടതായി വന്നിട്ടുണ്ട്. അതേസമയം വിജയ് രാജേന്ദ്രന് എന്നാണ് ചിത്രത്തില്‍ വിജയിയുടെ കഥാപാത്രത്തിന്റെ പേര്.
വളര്‍ത്തച്ഛന്റെ മരണത്തെത്തുടര്‍ന്ന് കോടിക്കണക്കിന് ഡോളര്‍ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രന് എന്ന കഥാപാത്രമായി വിജയ് എത്തുന്നു. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നായിരിക്കും ചിത്രത്തിന്റെ നിര്‍മാണം.
Discussion about this post