മലയാളത്തില്‍ ഏറേ ആരാധകരുള്ള നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. അരയന്നങ്ങളുടെ വീട് എന്ന മലയാള സിനിമയിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ താരം മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.
ആദ്യ ചിത്രത്തില്‍ തന്നെ കേരള സംസ്ഥാന സര്‍ക്കാറിന്റെ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള പുരസ്കാരവും ലഭിച്ചു. പിന്നീട് ഒരു പിടി നല്ല ചിത്രങ്ങളിലായിരുന്നു താരം അഭിനയിച്ചത്. മലയാളം കൂടാതെ തമിഴ് കന്നട ചിത്രങ്ങളും താരം ചെയ്തിട്ടുണ്ട്. ഒരു ബോളിവുഡ് ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്.
മലയാളത്തിലെ മിക്ക സൂപ്പര്‍ താരങ്ങള്‍ക്ക് ഒപ്പവും താരം അഭിനയിച്ചു. ഇന്ദ്രജിത്ത് നായകനായി എത്തിയ താക്കോള്‍ എന്ന ചിത്രമാണ് താരം അവസാനമായി അഭിനയിച്ച് തീയറ്ററില്‍ എത്തിയ ചിത്രം. ദുല്‍ഖര്‍ ചിത്രമായ സല്യൂട്ടാണ് നടിയുടെ പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം.
സിനിമ കൂടാതെ സീരിയലിലും താരം അഭിനയിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലാണ് താരം അഭിനയിച്ചത്.അഭിനയത്തിനുപുറമെ നല്ല നര്‍ത്തകി കൂടിയാണ് ലക്ഷ്മി ഗോപാലസ്വാമി. 52 വയസ്സിനോട് അടുക്കുകയാണ് താരം ഇപ്പോള്‍ . നടി ഇപ്പോള്‍ വിവാഹിതയാകാന്‍ ഒരുങ്ങുന്നുവെന്നായിരുന്നു അഭ്യൂഹങ്ങള്‍.
അടുത്തിടെ വിവാഹ മോചനം നേടിയ മലയാള നടനെ നടി വിവാഹം ചെയ്യാന്‍ ഒരുങ്ങുന്നുവെന്നായിരുന്നു പല ഓണ്‍ലൈന്‍ മീഡിയകളും റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നാലെ നടിയുടെയും അടുത്തിടെ വിവാഹ മോചനം നേടിയ നടന്റെയും വിവാഹം ഉടനെ ഉണ്ടാകുമെന്ന തരത്തില്‍ പ്രചരണം വന്നിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഇത്തരം പ്രചരണങ്ങളോട് പ്രതികരിച്ച് എത്തിയിരിക്കുകയാണ് നടി. വിവാഹ വാര്‍ത്ത വ്യാജമെന്നല്ല പറയേണ്ടത്, അത് തീര്‍ത്തും അടിസ്ഥാന രഹിതമായ വാര്‍ത്തയാണ്-എന്നാണ് വിവാഹ വാര്‍ത്തയോട് നടി പ്രതികരിക്കുന്നത്. ഞാന്‍ സോഷ്യല്‍മീഡിയയില്‍ വാര്‍ത്തകള്‍ കാണുന്നുണ്ട്. ഈ വിഷയത്തില്‍ എനിക്കിതാണ് മലയാളികളോട് പറയാനുള്ളതെന്നും നടി പറഞ്ഞു. നടി സത്യാവസ്ഥ വെളിപ്പെടുത്തിയതോടെ അഭ്യൂഹങ്ങള്‍ക്ക് അവസാനമായിരിക്കുകയാണ്.
Discussion about this post