നടനും എംഎല്‍എയുമായ മുകേഷും മേതില്‍ ദേവികയും വിവാഹം ബന്ധം പിരിയുകയാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. മുകേഷിന്റെ മോശം സ്വഭാവം കൊണ്ടാണ് ബന്ധം പിരിയുന്നത് എന്നായിരുന്നു പുറത്തു വന്ന വാര്‍ത്തകള്‍. പിന്നാലെ മുകേഷിന് എതിരെ വലിയ ആരോപണങ്ങളാണ് ഉയര്‍ന്നത് വന്നത്.
വിവാഹമോചനം വാര്‍ത്തയായതോടെ ബന്ധംവേര്പിരിയുന്ന കാര്യം ശരിവച്ച് മേതില്‍ ദേവിക രംഗത്ത് വന്നിരുന്നു. എന്നാല്‍ വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് ബന്ധം വേര്‍പിരിയുന്നതെന്നും വിവാഹമോചനം വിവാദമാക്കേണ്ടതില്ലെന്നും, ഇക്കാരണം പറഞ്ഞ് മുകേഷിനെ ചെളി വാരി എറിയുന്നത് ശരിയല്ലെന്നും ദേവിക മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
എട്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതമാണ് ഇരുവരും അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്. മേതില്‍ ദേവികയാണ് ബന്ധംവേര്പിരിയുന്നതിനായി വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. വിവാഹമോചന ഹര്‍ജി നല്‍കിയത് തന്റെ ഭാഗത്ത് നിന്നാണെന്നും മുകേഷ് നിലപാട് ഇനിയും വ്യക്തമാക്കിയിട്ടില്ലെന്നും മേതില്‍ ദേവിക പറഞ്ഞിരുന്നു.
2013ലാണ് മുകേഷും ദേവികയും വിവാഹിതരാകുന്നത്. മുകേഷിന്റെയും മേതില്‍ ദേവികയുടെയും രണ്ടാം വിവാഹമായിരുന്നു. നടി സരിതയായിരുന്നു മുകേഷിന്റെ ആദ്യ ഭാര്യ. മുകേഷ് രണ്ടാം വിവാഹത്തിന് ഒരുങ്ങിയ വേളയില്‍ മുകേഷിന് എതിരെ സരിത വലിയ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
ഇപ്പോള്‍ മുകേഷിന്റെ രണ്ടാം വിവാഹം ചര്‍ച്ചയാകുമ്പോള്‍ സരിതയുടെ വാക്കുകളാണ് ശ്രദ്ധേയമാവുകയാണ്. മനോരമ ഓണ്‍ലൈനോടാണ് ഈ വിഷയത്തെ കുറിച്ച് പ്രതികരിച്ചത്. മുകേഷ്- മേതില്‍ ദേവിക വിവാഹമോചനത്തെ കുറിച്ച് ഇപ്പോഴൊന്നും പ്രതികരിക്കാനില്ലെന്നാണ് സരിത പറയുന്നത്. താനുമായുളള ബന്ധം നിയമപരമായി പിരിയാതെയാണ് മുകേഷ് മേതില്‍ ദേവികയെ വിവാഹം ചെയ്തതെന്നും, അത് മാത്രമാണ് ഇപ്പോഴും പറയാനുള്ളതെന്നും നടി സരിത മനോരമ ഓണ്‍ലൈനോട് പറഞ്ഞു.
സ്ത്രീകളെ ബഹുമാനിക്കാന്‍ അറിയാത്ത ക്രൂരനായ മനുഷ്യനാണ് മുകേഷ് എന്നായിരുന്നു, മുകേഷ് രണ്ടാം വിവാഹത്തിന് ഒരുങ്ങിയ സമയത്ത് സരിത ആരോപിച്ചത്. .വിവാഹം കഴിഞ്ഞ നാള് മുതല്‍ തന്നെ ബുദ്ധിമുട്ടിക്കുകയായിരുന്നെന്നും നടി അന്ന് പറഞ്ഞിരുന്നു.
പണത്തിനോട് ആര്‍ത്തിയുള്ളവരാണ് മുകേഷും സഹോദരിയും. തന്റെ മക്കളെ നോക്കാന്‍ സഹോദരിക്ക് ശമ്പളം നല്‍കണമെന്നു പോലും പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പിതാവ് ഒ മാധവനോടുള്ള ബഹുമാനം കൊണ്ടാണ് മൗനം പാലിച്ചത്. മക്കളെ പഠിപ്പിക്കാന്‍ സാമ്പത്തികമായി ഒരു സാഹയവും മുകേഷില്‍ നിന്ന് ലഭിച്ചില്ല.
നടിമാര്‍ക്ക് ശബ്ദം നല്കിയ സമ്പാദ്യം കൊണ്ടാണ് മക്കളെ പഠിപ്പിച്ചതെന്നും സരിത പറഞ്ഞിരുന്നു. നടനെതിരെ നിരവധി ആരോപണങ്ങളായിരുന്നു സരിത അന്ന് ഉന്നയിച്ചത്. 1988 ലാണ് മുകേഷും സരിതയുമായുള്ള വിവാഹം നടക്കുന്നത്. സരിത സിനിമയില്‍ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു അത്.
Discussion about this post