മെഗാസ്റ്റാര്‍ മമ്മൂട്ടി ആദ്യമായി അഭിനയിച്ച അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രം റിലീസ് ആയിട്ട് 50 വര്‍ഷം പിന്നിട്ടിരുന്നു. സിനിമ ജീവിതത്തിന്റെ അമ്പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ മമ്മൂട്ടിയെ ആശംസിച്ച് നിരവധി പേര് രംഗത്ത് വന്നിരുന്നു.
പിന്നാലെ അഭിനയ ജീവിതത്തിന്റെ അമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ മമ്മൂട്ടിയെ ആദരിക്കാന്‍ സംസ്ഥാന സര്‍ക്കാരും തീരുമാനിച്ചിരുന്നു.
ഇത് അറിയിക്കാന്‍ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്, മമ്മൂട്ടിയെ വിളിച്ചപ്പോള്‍ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. പണം മുടക്കി ഒരു ആദരവും തനിക്ക് വേണ്ട എന്നാണ് താരം പറഞ്ഞത്.
നിര്‍മ്മാതാവ് ബാദുഷയാണ് മമ്മൂട്ടി പറഞ്ഞ കാര്യം പങ്കുവച്ചിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബാദുഷ ഇക്കാര്യം ആരാധകരോട് പങ്കുവച്ചത്.
പിന്നാലെ മമ്മൂട്ടിയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്. പ്രതിസന്ധി കാലത്ത് നില്ക്കുമ്പോള് ആരാധകരോട് സ്നേഹമുള്ള നടന് എങ്ങനെയാണ് പെരുമാറേണ്ടത് എന്നതിന് മികച്ച ഉദാഹരണമാണ് മമ്മൂട്ടി എന്നാണ് സോഷ്യല്‍ ലോകം പറയുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്:
ഇന്ന് മനസിന് ഏറെ കുളിര്‍മയും സന്തോഷവും നല്കുന്ന ഒരു സംഭവമുണ്ടായി. ഞാനും ആന്റോ ചേട്ടനും ( ആന്റോ ജോസഫ് ) പതിവു പോലെ വൈകിട്ട് മമ്മുക്കയുടെ വീട്ടില്‍ പോയി സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് മമ്മുക്കയ്ക്ക് ഒരു ഫോണ്‍ വിളി എത്തുന്നത്. ഫോണിന്റെ അങ്ങേ തലയ്ക്കല്‍ ബഹുമാനപ്പെട്ട സാംസ്കാരിക മന്ത്രി സജി ചെറിയാന് സാര്‍ ആയിരുന്നു അത്.
മമ്മുക്ക സിനിമയില്‍ എത്തിയതിന്റെ 50-ാം വര്‍ഷത്തില്‍ സര്‍ക്കാര്‍ വലിയ ഒരു ആദരവ് നല്‍കുന്നത് സംബസിച്ച് പറയാനായിരുന്നു മന്ത്രി വിളിച്ചത്.
എന്നാല്‍ മമ്മൂട്ടിയുടെ മറുപടിയാണ് എന്നെ സന്തോഷവാനാക്കിയത്. ജനങ്ങളുടെ പണം മുടക്കിയുള്ള വലിയ ആദരവ് എനിക്കു വേണ്ട, നിങ്ങള്‍ തീരുമാനിച്ച സ്ഥിതിക്ക് വളരെ ലളിതമായ രീതിയില്‍ സ്വീകരിക്കാം എന്നായിരുന്നു മറുപടി.
ഈ കൊവിഡ് കാലത്ത് മമ്മൂക്ക കാണിക്കുന്ന ശ്രദ്ധയില്‍ അദ്ദേഹത്തോട് വലിയ ആദരവ് തോന്നുന്നു. മമ്മുക്കയ്ക്ക് സല്യൂട്ട്.
Discussion about this post