മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. ആരാധകര്‍ ചിത്രം ഏറ്റെടുത്തു കഴിഞ്ഞു. മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്.
ചിത്രത്തിന്റെ ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ റെക്കോര്‍ഡ് കളക്ഷന്‍ ആണ് ഈ ചിത്രം നേടി എടുത്തത്. കേരളത്തില്‍ നിന്ന് ആദ്യ ദിനം മരക്കാര്‍ നേടിയെടുത്തത് ആറു കോടി എഴുപതു ലക്ഷത്തോളം രൂപയാണ്.
ആദ്യ ദിനകളക്ഷനില്‍ ദുല്‍ഖറിന്റെ കുറുപ്പിനെ തൂക്കി അടിച്ചിരിക്കുകയാണ് മരക്കാര്‍. കുറുപ്പ് നേടിയ നാലു കോടി എഴുപതു ലക്ഷം എന്ന റെക്കോര്‍ഡ് ആണ് മരക്കാര്‍ ഇവിടെ തകര്‍ത്തത്. ഇതോടു കൂടി ഈ വര്‍ഷം ഒരു മലയാള ചിത്രം നേടുന്ന ഏറ്റവും വലിയ ഓപ്പണിങ് എന്ന റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ് മരക്കാര്‍.
ഓള് ടൈം കേരളാ ടോപ് ഓപ്പണിങ് കളക്ഷന്‍ ലിസ്റ്റ് എടുത്താല്‍ ഇതില്‍ ആദ്യ മൂന്നും മോഹന്‍ലാല്‍ ചിത്രങ്ങളാണ്. ആദ്യം ഒടിയന്, മരക്കാര്‍, ലൂസിഫര്‍ എന്നിങ്ങനെയാണ് ലിസ്റ്റ് പോകുന്നത്. ഏഴു കോടി ഇരുപതു ലക്ഷം നേടിയ ഒടിയന് ഒന്നാമത്, ആറു കോടി എഴുപതു ലക്ഷത്തിനു മുകളില്‍ നേടി മരക്കാര്‍ രണ്ടാമതും ആറു കോടി അറുപതു ലക്ഷത്തോളം നേടി ലൂസിഫര്‍ ഇപ്പോള്‍ മൂന്നാമതും ആണ്.
യു കെ ബോക്സ് ഓഫീസിലും മരക്കാര്‍ റെക്കോര്‍ഡ് ഇട്ടു. ആദ്യ ദിനം 58 ലക്ഷം രൂപ നേടി. ഓസ്ട്രേലിയന്‍ ബോക്സ് ഓഫീസില്‍ ആദ്യ ദിനം 25 ലക്ഷത്തിനു മുകളില്‍ നേടി റെക്കോര്‍ഡ് സൃഷ്ടിച്ചു. ഓസ്ട്രേലിയയില്‍ നിന്നും ഈ ചിത്രം രണ്ടു ദിവസം കൊണ്ട് നേടിയത് അമ്പതു ലക്ഷത്തിനു മുകളില്‍ ആണ്.
ചിത്രത്തിന്റെ ആദ്യ ദിന വേള്‍ഡ് വൈഡ് കലക്ഷന്‍ 25 കോടിയോളം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പത്തൊന്‍പതു കോടി നേടിയ കുറുപ്പ് ആണ് ഈ ലിസ്റ്റില്‍ രണ്ടാമത്.
Discussion about this post