സോഷ്യല്‍ മീഡിയക്ക് മിന്നല്‍ ഏറ്റിരിക്കുകയാണ്. മിന്നല്‍ മുരളി പ്രദര്‍ശനത്തിന് എത്തിയതിന് പിന്നാലെ എവിടെയും മിന്നല്‍ മുരളിയെ പ്രശംസിച്ചുള്ള വാക്കുകളാണ്. ഇന്റര്‍നാഷ്ണല്‍ ലെവലില്‍ നിന്നാണ് ചിത്രത്തിന് പ്രശംസ വരുന്നത്.
എന്നാല്‍ ഇപ്പോള്‍ ചിത്രം കണ്ട് മിന്നല്‍ മുരളിയുടെ സംവിധായകന് ഉപദേശവുമായി എത്തിയിരിക്കുകയാണ് മലയാളത്തിന്റെ മുതിര്‍ന്ന സംവിധായകന് ഭദ്രന്. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ഭദ്രന് ഇക്കാര്യം പറഞ്ഞത്.
സ്ക്രിപ്റ്റില്‍ കുറേ കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍, മിന്നല്‍ മുരളി ഒരു ഇടിമിന്നല്‍ ആകുമായിരുന്നുവെന്നാണ് ഭദ്രന് പറഞ്ഞത്.കുറഞ്ഞ ബഡ്ജറ്റില്‍ മലയാളത്തില്‍ ഒരു സൂപ്പര്‍ ഹീറോയെ സൃഷ്ടിച്ചെടുക്കാനുള്ള ബേസിലിന്റെ മന:ധൈര്യത്തിനെ പ്രശംസിക്കുകയും ചെയ്തു. ടൊവിനോയെയും ഭദ്രന് പ്രശംസിച്ചു.
അതേസമയം സ്ക്രിപ്റ്റില്‍ കൂടുതല്‍ ശ്രദ്ധിക്കാമെന്ന ഉപദേശം ആരാധകരില്‍ സംശയം ഉയര്‍ത്തി. സ്ക്രിപ്റ്റില്‍ മോശം പറയാന്‍ എന്താണ് ഉള്ളതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്:
മിന്നല്‍ മുരളിയിലെ ജെയ്സന് (tovino) സൂപ്പര്‍മാനിലെ hentry cavill ന്റെ ആകൃതിയും പ്രകൃതിയും തോന്നി. ടോവിനോയുടെ മുഖത്തെ ആ നിഷ്കളങ്ക സൗന്ദര്യം
സൂപ്പര്‍ ഹീറോക്ക് ഒത്തിരി ഇണങ്ങി എന്ന് പറയുന്നതില്‍ തെറ്റില്ല.
മിന്നല്‍ മുരളി വരുമ്പോള്‍ എന്റെ മടിയില്‍ ഇരുന്ന കൊച്ച് മകളുടെ കണ്ണ് ഞാന്‍ പൊത്തും.
കൈ തട്ടി മാറ്റി കൊണ്ട്’ അപ്പച്ചായീ Don’t disturb……I want to see the superman….’
പിന്നെ എന്റെ ചോദ്യം പെട്ടെന്നാരുന്നു.’ You like this super hero ?? ‘Point blank she said , wow- he is superb.
അവിടെ ആണ് ഒരു താരം വിജയിച്ചത്.Tovino Thomas, Keep it up.Toxic antagonist ആയിട്ടുള്ള ഗുരു സോമസുന്ദരത്തിന്റെ പെര്‍ഫോമന്‍സ് പിഴവ് കൂടാതെ മറുകരഎത്തിച്ചു.
മലയാളത്തില്‍ ഒരു സൂപ്പര്‍ ഹീറോയെ സൃഷ്ടിച്ചെടുക്കാനുള്ള മന:ധൈര്യം അതും കുറഞ്ഞ budget ല്‍, ബേസിലിന് എന്റെ അഭിനന്ദനങ്ങള്‍. സ്ക്രിപ്റ്റില്‍ കുറേ കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍, Minnal murali would have been a THUNDERBOLT.
Discussion about this post