തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ സിനിമ പ്രേമികളുടെ ഇഷ്ടം പിടിച്ചു പറ്റിയ സംവിധായകനാണ് ഒമര്‍ ലുലു. സിജു വില്‍സണ്‍ നായകനായി എത്തിയ ഹാപ്പി വെഡ്ഡിങ് എന്ന ആദ്യ ചിത്രം തന്നെ വന്‍ഹിറ്റ് സമ്മാനിച്ചിരുന്നു.
പിന്നീട് ഇറങ്ങിയ ചിത്രങ്ങളുടെ വിജയത്തിനെ സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യത്യസ്ത അഭിപ്രായം ഉണ്ടെങ്കിലും ഒമറിന്റെ ആരാധകര്‍ ചിത്രം ഏറ്റെടുത്തിരുന്നു. ബാബു ആന്റണിയുടെ പവര്‍ സ്റ്റാര്‍ എന്ന സിനിമയുടെ അണിയറയിലാണ് ഒമറിപ്പോള്.
നല്ല സമയം എന്നൊരു മറ്റൊരു ചിത്രവും ഒമറിന്റെതായി ഒരുങ്ങുന്നുണ്ട്. ഫേസ്ബുക്കില്‍ വളരെ സജീവമായ താരമാണ് ഒമര്‍. ദിവസത്തില്‍ മൂന്നൂം നാലും പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ പങ്കുവയ്ക്കാറുള്ള സംവിധായകനായിരുന്നു ഒമര്‍.
എന്നാല്‍ ഒരു മാസത്തോളമായി ഒമര്‍ ഫേസ്ബുക്കില്‍ സജീവമല്ല. ഒരു മാസത്തോളമായി ഒമറിന്റെ പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ എത്തുന്നില്ല. ഇതോടെ ഒമര്‍ എവിടെ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
ഹിക്ക മടങ്ങി വരൂ എന്നാണ് താരത്തിന്റെ വിമര്‍ശകര്‍ പരിഹാസ രൂപേണ വിളിക്കുന്നത്. പവര്‍സ്റ്റാര്‍ ടീസര്‍ സമ്മിശ്ര അഭിപ്രായം ആയിരുന്നു നേടിയത്. ഇത് കാരണം ഒമര്‍ മുങ്ങിയതാണ് എന്നാണ് വിമര്‍ശകര്‍ പറയുന്നത്.
എന്നാല്‍ നല്ല സമയവും പവര്‍സ്റ്റാറും പവറാക്കാന്‍ വേണ്ടി ഫേസ്ബുക്കില്‍ നിന്നും ഒമര്‍ ചെറിയ ഇടവേള എടുത്തതാണ് എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.
അതേസമയം ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് ഒമര്‍ലുലു. ഡെന്നീസ് ജോസഫിന്റെ അവസാന തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രമാണ് പവര്‍ സ്റ്റാര്‍. ഒരുകാലത്തെ മലയാളത്തിലെ ആക്ഷന്‍ സ്റ്റാര്‍ ബാബു ആന്റണിയുടെ പവര്‍പാക്ക് ആക്ഷന്‍ പ്രതീക്ഷിക്കുന്ന ചിത്രമാണ് പവര്‍സ്റ്റാര്‍.
വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി മലയാളികള്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ബാബു ആന്റണിയുടെ ലുക്ക് ശ്രദ്ധ നേടിയിരുന്നു.
Discussion about this post