കുറച്ച് നേരം മുന്‍പ് നടി പാര്‍വ്വതി തിരുവോത്ത് പോസിറ്റീവ് കാണിച്ചിരിക്കുന്ന പ്രഗ്നന്‍സി കിറ്റിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
ദി വണ്ടര്‍ ബിഗിന്‍സ് എന്ന കുറിപ്പിന് ഒപ്പമായിരുന്നു ചിത്രം പങ്കുവച്ചത്.
ഇതോടെ താരം ഗര്‍ഭിണിയാണോ എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ഉയര്‍ന്നിരുന്നു. നിരവധി ആരാധകരായിരുന്നു താരത്തിന് ആശംസകള്‍ അറിയിച്ച് എത്തിയത്. എന്നാല്‍ കാരണം അറിയാതെ ടെന്‍ഷനിലായിരുന്നു മലയാളി സിനിമ പ്രേമികള്‍.
ചിത്രത്തിന്റെ അര്‍ത്ഥം എന്താണ് പറയൂ, എന്നായിരുന്നു മലയാളികള്‍ പറഞ്ഞത്. ഇപ്പോഴിത പാര്‍വ്വതിയുടെ ഈ ചിത്രങ്ങള്‍ക്ക് പിന്നിലുള്ള കാരണം പുറത്ത് എത്തിയിരിക്കുകയാണ്. അഞ്ജലി മേനോന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഭാഗമാണ് ഈ ചിത്രങ്ങള്‍ എന്നാണ് റിപ്പോര്‍ട്ട്.
പാര്‍വ്വതി തിരുവോത്തിനെ കൂടാതെ നിത്യ മേനന്,പത്മപ്രിയ,അര്‍ച്ചന പത്മിനി, സയനോര ഫിലിപ്പ്, അമൃത സുഭാഷ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വണ്ടര്‍ വുമണ്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
അഞ്ജലി മേനോന് ചിത്രത്തിന്റെ ഭാഗമാണ് ചിത്രങ്ങള്‍ എന്ന് അറിഞ്ഞതോടെ ആവേശത്തിലാണ് സിനിമ പ്രേമികള്‍. അതേസമയം നാല് വര്‍ഷത്തിന് ശേഷമാണ് അഞ്ജലി മേനോന് സിനിമയുമായി എത്തുന്നത്.
2018ല്‍ എത്തിയ കൂടെ എന്ന സിനിമയാണ് അഞ്ജലി മേനോന് സംവിധാനം ചെയ്ത് അവസാനം തീയറ്ററില്‍ എത്തിയ ചിത്രം. പൃഥിരാജ്, നസ്രിയ നസീം തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു.
Discussion about this post