മലയാളികളുടെ പ്രിയ താര ദമ്പതികൾ ആണ് ജയറാമും പാർവതിയും. ഇവരുടെ മക്കളായ കാളിദാസും മാളവികയും മലയാളി പ്രേക്ഷകർക്ക് സുപരിചിതരാണ്.
വിവാഹം കഴിഞ്ഞ് മുപ്പതു കൊല്ലം കഴിഞ്ഞ ജയറാം പാർവതി ദമ്പതികൾ സന്തോഷത്തോടെ കുടുംബ ജീവിതം മുന്നോട്ടു കൊണ്ട് പോവുകയാണ്.
പ്രണയിച്ചു വിവാഹം കഴിച്ചവരായിരുന്നു ഇരുവരും.ഇരുവരുടെയും ബന്ധത്തിൽ പാർവതിയുടെ വീട്ടിൽ ഇഷ്ട കുറവ് ഉണ്ടായിരുന്നു. എന്നാൽ ഇവരുടെ പ്രണയം വിവാഹത്തിലേക്ക് എത്തുകയായിരുന്നു.
1992 ലാണ് ഇരുവരും വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞു 30 വർഷം ആകുമ്പോൾ ഇപ്പോഴിതാ ഇവരുടെ വിവാഹവുമായി ബന്ധപ്പെട്ട ഒരു രഹസ്യം പുറത്ത് വന്നിരിക്കുകയാണ്.
വിവാഹത്തിന് മുന്നേ തന്നെ ഇരുവരും രഹസ്യമായി മോതിര കൈമാറ്റം നടത്തിയതിന്റെ തെളിവാണ് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്.
പദ്മ രാജന്റെ ഫോട്ടോയ്ക്ക് മുന്നിൽ വച്ച് രഹസ്യമായി മോതിരം കൈമാറ്റം ചെയ്യുന്ന പാർവതിയുടെയും ജയറാമിന്റെയും ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്.
പദ്മ രാജന്റെ മകൻ അനന്ത പദ്മനാഭനാണ് ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ജയറാം അഭിനയിച്ച പുതിയ ചിത്രം പൊന്നിയിൻ സെൽവൻ കണ്ട് അഭിനന്ദനം പറഞ്ഞ സോഷ്യൽ മീഡിയ പോസ്റ്റിന് ഒപ്പമാണ് ഈ ചിത്രങ്ങൾ പങ്കുവച്ചത്.
പ്രിയ താരങ്ങളുടെ രഹസ്യം വിവാഹ നിച്ഛയത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയതോടെ നിരവധി പേരാണ് കമ്മെന്റുമായി എത്തുന്നത്. രസകരമായ കമ്മെന്റുകളും എത്തുന്നുണ്ട്.
അമ്പട കേമാ കള്ള കുട്ടാ, നിങ്ങൾ കില്ലാടികൾ ആയിരുന്നല്ലേ എന്നാണ് ആരാധകർ കമന്റ് ആയി ചോദിക്കുന്നത്. എന്തായാലും സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു പ്രിയ താരങ്ങളുടെ രഹസ്യ മോതിര കൈമാറ്റ ചിത്രങ്ങൾ.
Discussion about this post