മലയാളികള്‍ക്ക് പ്രിയപ്പെട്ടെ താര ദമ്പതികളാണ് ജയറാമും പാര്‍വ്വതിയും. ഈ താരജോഡികള്‍ മികച്ച സിനിമകളാണ് ആരാധകര്‍ക്കായി സമ്മാനിച്ചിട്ടുള്ളത്. എന്നാല്‍ വിവാഹ ശേഷം പാര്‍വ്വതി സിനിമയില്‍ നിന്നും വിട്ട് നിന്നിരുന്നു.
1990 ല്‍ പുറത്തിറങ്ങിയ ശുഭയാത്രയിലാണ് ഇരുവരും അവസാനം ഒന്നിച്ച് അഭിനയിച്ചത്. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും നിരവധി ആരാധകരാണ് പാര്‍വ്വതിക്കുള്ളത്.
കഴിഞ്ഞ ദിവസമായിരുന്നു പാര്‍വ്വതിയുടെ പിറന്നാള്‍. നിരവധി പേര് താരത്തിന് പിറന്നാള്‍ ആശംസ നേര്‍ന്ന് എത്തിയിരുന്നു. ഭര്‍ത്താവ് ജയറാമും മകന് കാളിദാസ് ജയറാമും പാര്‍വ്വതിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് എത്തിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ പാര്‍വ്വതിയുടെ ഒരു വൃത്തികെട്ട സ്വഭാവത്തെ കുറിച്ച് പറഞ്ഞ ജയറാമിന്റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മക്കളോട് അത് അനുകരിക്കരുത് എന്ന് പറയാറുണ്ടെന്നും ജയറാം പറയുന്നു.
പാര്‍വ്വതിയ്ക്ക് വല്ലപ്പോഴും മുറുക്കുന്ന ശീലമുണ്ട്. അതാണ് പാര്‍വ്വതിയുടെ വൃത്തികെട്ട സ്വഭാവം എന്നാണ് ജയറാം പറയുന്നത്.
അശ്വതിയുടെ അമ്മ മുറുക്കും. അതുകൊണ്ട് അശ്വതിക്കും വല്ലപ്പോഴും മുറുക്കുന്ന ശീലമുണ്ട്. വല്ലോ കല്യാണത്തിനും പോവുമ്പോള്‍ അവിടെ വെറ്റില ഇരിക്കുന്നുണ്ടെങ്കില്‍ ഒരെണ്ണം എടുത്ത് തരാമോ എന്ന് എന്റെ അടുത്ത് ചോദിക്കും.
വൃത്തിക്കെടാണ് എടുക്കരുതെന്ന് ഞാന്‍ പറഞ്ഞാല്‍ ഒരെണ്ണം മാത്രമെന്ന് പറയും. അങ്ങനെ വര്‍ഷത്തില്‍ നാലോ അഞ്ചോ തവണയെ ഉണ്ടാവുകയുള്ളു. എങ്കിലും അതൊരു വൃത്തികെട്ട സ്വഭാവമാണ് എന്നാണ് ജയറാം പറയുന്നത്. ഈ ശീലം മക്കളോട് അനുകരിക്കരുത് എന്ന് പറയാറുണ്ടെന്നും ജയറാം പറയുന്നു.
Discussion about this post