കന്നട സൂപ്പര്‍ സ്റ്റാര്‍ പുനീത് രാജ്കുമാര് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ബംഗളൂരു വിക്രം ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കേയായിരുന്നു മരണം സംഭവിച്ചത്. 46 വയസ്സായിരുന്നു.ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ജിമ്മില്‍ വ്യായാമം ചെയ്തു കൊണ്ടിരിക്കുമ്പോള്‍ താരത്തിന് അസ്വസ്ഥത തോന്നുകയായിരുന്നു. ഉടനെ തന്നെ ബംഗളൂരുവിലെ വിക്രം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അതേസമയം താരത്തിന്റെ മരണം ആരാധകര്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. യാതൊരുവിധത്തിലുമുള്ള ആരോഗ്യ പ്രശ്നങ്ങളും പുനീത് രാജുമാറിന് നേരത്തെ ഉണ്ടായിരുന്നില്ല. പൂര്‍ണ ആരോഗ്യവാനായ പുനീത് ഫിറ്റ്നസ്റ്റ് ഫ്രീക്കുമായിരുന്നു.
കന്നഡയിലെ പ്രശസ്ത രാജ്കുമാര് കുടുംബത്തിലെ അംഗമാണ് പുനീത് രാജ്കുമാര്. അഭിനേതാവ് പ്രൊഡ്യൂസര്‍ എന്നീ നിലയില്‍ പുനീത് പ്രശസ്തനായിരുന്നു. ബാലതാരമായിട്ടാണ് താരം സിനിമയില്‍ അഭിനയം ആരംഭിക്കുന്നത്.മികച്ച ബാല താരത്തിനുള്ള ദേശീയ അവാര്‍ഡും താരം നേടിയിട്ടുണ്ട്.
പുനീത് 29 സിനിമകളില്‍ നായകനായി അഭിനയിച്ചിട്ടുണ്ട്. മൂന്ന് തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ഉള്‍പ്പടെ നിരവധി ഫിലിം ഫെയര്‍ പുരസ്കാരവും പുനീത് നേടിയിട്ടുണ്ട്. അപ്പു, അഭി, വീര കന്നടിക, മൗര്യ, ആകാശ്, അജയ്, അരസു, മിലാന, വംശി, റാം, ജാക്കി, രാജകുമാര, തുടങ്ങിയവയാണ് പുനീതിന്റെ പ്രശസ്തമായ ചിത്രങ്ങള്‍.പവര്‍സ്റ്റാര്‍ എന്ന് കന്നട ആരാധകര്‍ സ്നേഹത്തോടെ വിളിച്ചിരുന്ന താരത്തിന്റെ അവസാന ചിത്രം ‘യുവരത്ന’യാണ്.
Discussion about this post