സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന മലയാളികള്‍ക്ക് സുപരിചതമായ പേരാണ് ശാന്തിവിള ദിനേശ്. മോഹന്‍ലാല്‍ സിനിമയുടെ സംവിധായകന് ആണെങ്കിലും മലയാളികള്‍ക്കിടയില്‍ ശാന്തിവിള ശ്രദ്ധ നേടുന്നത് വിവാദ പരാമര്‍ശങ്ങളിലൂടെയാണ്.
മലയാള സിനിമയിലെ താരങ്ങളെപറ്റി വിവാദ പ്രസ്താവനകള്‍ നടത്തുന്ന വ്യക്തിയാണ് ശാന്തിവിള.മോഹന്‍ലാല്‍ എന്നോ മമ്മൂട്ടി എന്നോ നോക്കാതെ താരങ്ങളെ ശാന്തിവിള തുറന്നടിക്കാറുണ്ട്.
ഇത് രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് കാരണമാകുമെങ്കിലും ഇതൊന്നും ശാന്തിവിളയെ പിന്നോട്ട് അടുപ്പിക്കാറില്ല. ഇപ്പോഴിത അത്തരത്തില്‍ മറ്റൊരു വിവാദ പരാമര്‍ശവുമായി എത്തിയിരിക്കുകയാണ് ശാന്തിവിള.
മമ്മൂട്ടിക്ക് എതിരെയാണ് ശാന്തിവിള ഇത്തവണ എത്തിയിരിക്കുന്നത്. തന്റെ കൈ വെള്ളയില്‍ കൊണ്ട് നടക്കാന്‍ പറ്റുന്ന, താന്‍ പറഞ്ഞാല്‍ കേള്‍ക്കുന്ന ആളുകളുമായി മാത്രമേ മമ്മൂട്ടി ഇപ്പോള്‍ സഹകരിക്കൂ എന്നാണ് ശാന്തിവിള പറയുന്നത്.
കൈ വെള്ളയില്‍ എന്റെ കൊണ്ടു നടക്കാന്‍ പുതിയ നിര്‍മാതാക്കള്‍ ഉള്ളപ്പോള്‍ ഞാനെന്തിന് പഴയ സംവിധായകരെയും നിര്‍മാതാക്കളെയും കൊണ്ട് നടക്കണമെന്ന് ഏതൊയൊരാളിനോട് മമ്മൂക്ക പകുതി തമാശയ്ക്കും പകുതി കാര്യത്തിലും പറഞ്ഞത്രെ. എന്നോടൊരാള്‍ പറഞ്ഞതാണ്-എന്നും ശാന്തി വിള പറഞ്ഞു.
ക്യാമറ ഇവിടെ വെക്കണമെന്ന് പറഞ്ഞാല്‍ അവിടെ വെക്കും. എനിക്ക് രാത്രി വരാന്‍ പറ്റില്ല, ഈ പട്ടാപകല്‍ രാത്രി സീനെടുക്കെന്ന് പറഞ്ഞാല്‍ അനുസരിക്കുന്നവര്‍ക്ക് മാത്രമേ ഇവരെക്കെ ഡേറ്റ് കൊടുക്കൂ എന്നും ശാന്തിവിള ദിനേശന് ആരോപിക്കുന്നു.
അതേസമയം മലയാള സിനിമ താരങ്ങള്‍ പണത്തിന് പുറകേ പോകുന്ന ആര്‍ത്തി പണ്ടാരങ്ങള് ആയി എന്നും ശാന്തിവിള പറഞ്ഞു. മലയാള സിനിമയില്‍ ഇന്ന് അഭിനേതാക്കളും നിര്മാതാക്കളാവുന്ന സാഹചര്യമാണ്. പൃഥിരാജ്, ഉണ്ണി മുകുന്ദന്, മമ്മൂട്ടി തുടങ്ങിയ താരങ്ങളെല്ലാം ഇന്ന് നിര്‍മാതാക്കളാണ്. ഇവര്‍ക്കെല്ലാം സ്വന്തമായി നിര്‍മാണ കമ്പനിയുമുണ്ട്.
ഇവര്‍ക്ക് പുറമെ പല അഭിനേതാക്കളും നിര്‍മാണ ചെലവില്‍ ഒരു പങ്ക് വഹിക്കുന്നുണ്ട്. നാല് പടം ചെയ്ത് പത്താളെ കിട്ടുമെന്നായാല്‍ അവര്‍ തന്നെ പ്രൊഡ്യൂസ് ചെയ്യുന്നു’
നിര്‍മ്മിക്കുന്ന പൈസയും അഭിനയിക്കുന്ന പൈസയുമെല്ലാം തനിക്ക് തന്നെ ലഭിക്കട്ടെയെന്ന ആര്‍ത്തി പണ്ടാരങ്ങളായി മലയാള സിനിമാ താരങ്ങള്‍ മാറി എന്നും ശാന്തി വിള പറഞ്ഞു. മമ്മൂട്ടിക്ക് വേണ്ടത് താന്‍ പറയുന്നത് അനുസരിക്കുന്നവരെയാണെന്നും ശാന്തി വിള ആരോപിച്ചു.
Discussion about this post