ബിഗ് ബോസ് മലയാളം സീസണ് ആറ് ആദ്യ ആഴ്ച പിന്നിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആദ്യഎവിക്ഷനും നടന്നിരുന്നു. ആദ്യ എവിക്ഷനില്‍ രതീഷ് പുറത്താവുകയും ചെയ്തിരുന്നു.
ഇതോടെ ഹൗസിനുള്ളില്‍ 18 മത്സരാര്‍ത്ഥികളായി. ഇപ്പോള്‍ ഹൗസിലുള്ള പത്തൊമ്പത് മത്സരാര്‍ത്ഥികളില്‍ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് നോറ മുസ്കാന്.
കോഴിക്കോട് സ്വദേശിയായ നോറ മുസ്കാന് ഡിജിറ്റര്‍ ക്രിയേറ്ററാണ്. സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവെന്‍സര്‍, ട്രാവലര്‍, മോഡലിങ് തുടങ്ങി വിവിധ മേഖലകളില്‍ തിളങ്ങിയ ആളാണ് നോറ.
ഷൈബല്‍ സാദത്ത് എന്നാണ് നോറയുടെ യഥാര്‍ത്ഥ പേര്. കഴിഞ്ഞ ദിവസം മോണിങ് ടാസ്ക്കിന്റെ ഭാഗമായി നോറ തന്റെ ജീവിതത്തെ കുറിച്ചും തകര്‍ന്ന ദാമ്പത്യത്തെ കുറിച്ചുമെല്ലാം വെളിപ്പെടുത്തിയിരുന്നു.
ഇരുപതുകളുടെ തുടക്കത്തില്‍ തന്നെ നോറ വിവാഹിതയായിരുന്നു. ഡിഗ്രി പഠിച്ചശേഷം സിവില്‍ സര്‍വീസിന് പ്രിപ്പയര്‍ ചെയ്യുന്ന സമയത്ത് കോവിഡ് വന്നു.
അതിനടിയല്‍ തന്നെ വളരെ പെട്ടന്ന് എന്റെ വിവാഹം നടന്നു. പക്ഷെ ദാമ്പത്യം സക്സസ് അല്ലാത്തതുകൊണ്ട് വൈകാതെ വേര്‍പിരിഞ്ഞു. അന്ന് 22 വയസായിരുന്നു പ്രായം.
അത് ഫാമിലിയെ മൊത്തം വല്ലാതെ ബാധിച്ചു. മാത്രമല്ല എനിക്ക് ഡിവോഴ്സ് തരാന്‍ മുന്‍ ഭര്‍ത്താവ് തയ്യാറായിരുന്നില്ലെന്നുമാണ് തന്റെ ജീവിത കഥ വിവരിച്ച് നോറ ബിഗ് ബോസ് ഹൗസില്‍ പറഞ്ഞത്.
എന്നാല്‍ നോറയുടെ ജീവിത കഥ കള്ളമാണ് എന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ ഭര്‍ത്താവ്, സോഷ്യല്‍മീഡിയ പേജിലാണ് മുന്‍ ഭര്‍ത്താവ് തെളിവുകള്‍ അടക്കം നിരത്തി വിശദീകരണ വീഡിയോയുമായി എത്തിയത്.
നോറയുടെ മുന്‍ ഭര്‍ത്താവിന്റെ വാക്കുകളിലേക്ക്… ‘കുറേ ദിവസമായി ഞാനും എന്റെ ഫാമിലിയും പലതും ഫേസ് ചെയ്യുന്നുണ്ട്.’
‘ഇതെന്റെ അഭിമാന പ്രശ്നമാണ്. ലക്ഷക്കണക്കിന് ആളുകള്‍ കാണുന്ന ചാനലിലെ പോപ്പുലര്‍ ഷോയില്‍ വന്ന് ഒരു വ്യക്തി ചില കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് ആളുകളെ കബിളിപ്പിക്കുന്നുണ്ട്.
അതില്‍ ഞാന്‍ ഇപ്പോള്‍ റിയാക്ട് ചെയ്തില്ലെങ്കില്‍ പിന്നെ എപ്പോള്‍ റിയാക്ട് ചെയ്യും. ഡിവോഴ്സ് നല്കാന് ഞാന്‍ തയ്യാറായിട്ടില്ലെന്നാണ് അയാള്‍ ഷോയില്‍ പറഞ്ഞത്. ഞാന്‍ ഒരിക്കലും തയ്യാറാകെ ഇരുന്നിട്ടില്ല.’
‘ഡിവോഴ്സിന്റെ പേപ്പര്‍ കിട്ടിയാല്‍ അപ്പോള്‍ സൈന്‍ ചെയ്ത് കൊടുക്കുമെന്ന സ്ഥിതിയിലായിരുന്നു അന്ന് ആ സമയത്ത് ഞാന്‍. കല്യാണം കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടപ്പോഴേക്കും ഞങ്ങള്‍ രണ്ടുപേരും തീരുമാനിച്ചിരുന്നു ഇനി ഒന്നിച്ചുള്ള ജീവിതം ശരിയാവില്ലെന്ന്.
അവള് എന്റെയും വീട്ടുകാരുടെയും പേരില്‍ ഭര്‍ത്താവിന്റെ പീഡനം, ഭര്‍ത്താവിന്റെ വീട്ടുകാരുടെ പീഡനം എന്നൊക്കെ കാണിച്ച് പരാതിപ്പെട്ട് എഫ്ഐആറിട്ടു. ഇല്ലാത്ത കേസുണ്ടാക്കി ഉമ്മയേയും ഉപ്പയേയും അവള് കേസില്‍പ്പെടുത്തി ഞാന്‍ അവര്‍ക്ക് ജാമ്യമെടുക്കേണ്ട സ്ഥിതിയാക്കി.’
‘കേസ് മാത്രമല്ല അവള് കോംപന്‍സേഷനും ആവശ്യപ്പെട്ടു. വലിയൊരു എമൗണ്ടാണ് സെറ്റില്‍മെന്റായി ചോദിച്ചത്. അത് കൊടുക്കാന്‍ ഞാന്‍ തയ്യാറല്ല. കാരണം ഞാന്‍ അവളെ ഒന്നും ചെയ്തിട്ടില്ലെന്ന വ്യക്തമായ ബോധ്യം എനിക്കുണ്ട്.
മാത്രമല്ല ഇതൊന്നും തെളിയിക്കാനുള്ള എവിഡന്‍സും അവളുടെ കയ്യിലില്ല. എന്നെ അറിയുന്നവര്‍ക്ക് ഞാന്‍ എന്താണെന്ന് നന്നായി അറിയാം. കല്യാണം കഴിച്ച് പെണ്ണിനെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുന്നയാളല്ല ഞാന്‍.’
‘
ഞാന്‍ ഇപ്പോള്‍ വീണ്ടുമൊരു വിവാഹം ചെയ്ത് സന്തോഷമായി ജീവിക്കുകയാണ്. ആളുടെ ഭാഗത്ത് നിന്നുണ്ടായ കണ്ടീഷന്‍സ് എനിക്ക് അംഗീകരിക്കാന്‍ പറ്റിയില്ല. അങ്ങനെ ഒരു വര്‍ഷം ഇതെല്ലാം നീണ്ടു. അവസാനം ആള്‍ക്ക് മനസിലായി എന്റെ ഭാഗത്ത് നിന്ന കോംപന്‍സേഷന്‍ കിട്ടില്ലെന്ന്. അതോടെ മ്യൂചല്‍ ഡിവോഴ്സായി.’
‘ഇപ്പോള്‍ ഇതെല്ലാം വീണ്ടും ചര്‍ച്ചയാകുമ്പോള്‍ എനിക്കും എന്റെ പാട്നറിന്റെ ഫാമിലിക്കും എല്ലാം എഫക്ടാകും. പിന്നെ സോഷ്യല്‍മീഡിയ വഴി നല്ലൊരു എമൗണ്ട് സമ്പാദിച്ച് സ്വന്തമായി വീടുണ്ടാക്കിയെന്നും ആള് ഷോയില്‍ പറഞ്ഞിരുന്നു. വീടുണ്ടാക്കാന്‍ ലക്ഷങ്ങള്‍ വേണം. പിന്നെ സോഷ്യല്‍മീഡിയ വഴിയാണ് പണം സമ്പാദിച്ചതെന്ന് പറയുന്നുണ്ട്.’
‘ഇന്‍സ്റ്റഗ്രാം വഴി എത്ര സമ്പാദിക്കാന്‍ പറ്റുമെന്ന് നിങ്ങള്‍ ചിന്തിക്കൂ. ഞാനും ഇന്‍ഫ്ലൂവന്‍സറാണ്. ഹ്യൂജ് എമൗണ്ടൊന്നും വരില്ല. അതുകൊണ്ട് തന്നെ ഏത് ആപ്പ് ഉപയോഗിച്ചാണ് ആള് ഈ ഹ്യൂജ് എമൗണ്ട് സമ്പാദിച്ചതെന്ന് നിങ്ങള്‍ കോമണ്‍സെന്‍സ് വെച്ച് ചിന്തിച്ച് നോക്കൂ.’
‘അതുകൊണ്ടാണ് ആളുടെ ഉപ്പ അവള് വാങ്ങിയ വീട്ടില്‍ കയറാത്തതും ഞാന്‍ ആ ആപ്പ് അംഗീകരിക്കാത്തതും. ഇത് പള്ളി കമ്മിറ്റി അറിഞ്ഞു. പ്രശ്നമായി. ആ ആപ്പ് ഒഴിവാക്കി എന്റെ കൂടെ വരാന്‍ അവള് തയ്യാറായിരുന്നില്ല. അതോടെ ഡിവോഴ്സിലേക്ക് നീങ്ങുകയായിരുന്നുവെന്നാണ്’, നോറയുടെ മുന്‍ ഭര്‍ത്താവ് പറഞ്ഞത്.
Discussion about this post