മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരു പോലെ പ്രിയപ്പെട്ട നടിയാണ് സോന നായര്‍. നിരവധി സിനിമകളിലും സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്. മലയാളം കൂടാതെ തമിഴ്,തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.
ഛായാഗ്രാഹകന്‍ ഉദയന്‍ അമ്പാടിയുടെ ഭാര്യ കൂടിയാണ്. 1996-ലായിരുന്നു ഇവരുടെ വിവാഹം. ഇപ്പോഴിതാ അഭിനയത്തില്‍ ഭര്‍ത്താവും കുടുബവും നല്കിയ പിന്തുണയെകുറിച്ചു സംസാരിക്കുകയാണ് സോനാ നായര്‍. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറയുന്നത്.
ഞാനെടുക്കുന്ന ഒരു കഥാപാത്രത്തിന്റെ ഓപ്ഷന് എന്റെയും ഭര്‍ത്താവിന്റെയും കൈയിലാണ്. അദ്ദേഹത്തോട് ചോദിക്കാതെ ഞാനൊരു വര്‍ക്കും ചെയ്യാറില്ലെന്നാണ് താരം പറയുന്നത്. യൂട്യൂബില്‍ സോന നായര്‍ എന്ന് അടിച്ചാല്‍ സോന നായര്‍ ഹോട്ട്, സോന നായര്‍ നേവല്‍ എന്നൊക്കെയാണ് വരുന്നത്.
എന്നാല്‍ ഇതിനെ ഒന്നും താന്‍ മൈന്‍ഡ് ചെയ്യാറില്ല. അതൊക്കെ കണ്ട് നമ്മുടെ മനസില്‍ ഒരു നെഗറ്റീവ് ചിന്ത ഉണ്ടാക്കി വെക്കണം എന്നാണ് താരം ചോദിക്കുന്നത്. തന്റെ ഒരു ഫോട്ടോ വച്ചാണ് ഇത്തരം യൂട്യൂബ് ചാനലുകള്‍ മുന്നോട്ട് പോകുന്നത് എന്നും താരം പറഞ്ഞു.
കുറെ നാളുകള്‍ക്ക് മുന്‍പ് ഒരു വിവാദമുണ്ടായി. എന്റെ ഒരു ഷോര്‍ട്ട് മൂവിയുടെ ഫോട്ടോ വല്യ രീതിയില്‍ വൈറലായിരുന്നു. ഒരു പ്രോസ്റ്റിയൂട്ടിന്റെ കഥാപാത്രമായിരുന്നു താന്‍ സിനിമയില്‍ അഭിനയിച്ചത്. എന്നാല്‍ ശരീരം മുഴുവന്‍ കാണിച്ച് അഭിനയിക്കാന്‍ പറ്റില്ലെന്ന് താന്‍ നേരത്തെ പറഞ്ഞിരുന്നു.
ഒരു സാഹചര്യത്തില്‍ ഹിപ് ചെയിന്‍ ഇട്ട് ബാക്ക് എങ്കിലും കാണിക്കുന്ന ഫോട്ടോ എടുത്തു. എന്നാല്‍ ആ ഫോട്ടോ കയറി കത്തി. ഒരുപാട് പേര് കണ്ടിട്ട് മെസേജ് അയച്ചിരുന്നുവെന്നും താരം പറഞ്ഞു. ഞാന്‍ ചെയ്താ മറ്റു കഥാപാത്രങ്ങളെക്കുറിച്ച് ഇത്രയും അഭിപ്രായങ്ങള്‍ ഉണ്ടായില്ല. അതിന് അര്‍ഥം ആളുകള്‍ നെഗറ്റീവ് മാത്രം ആണ് കൂടുതലും ഉള്‍ക്കൊള്ളുന്നത് എന്നാണെന്നും നടി കൂട്ടിച്ചേര്‍ത്തു.
അഭിനയത്തില്‍ ഭര്‍ത്താവിന്റെ പിന്തുണ വളരെ വലുതായത് കൊണ്ട് ഇത്തരം കാര്യങ്ങളെ താന്‍ അവഗണിക്കുകയാണെന്നും താരം പറഞ്ഞു.
Discussion about this post