നടന് ഷൈന്‍ ടോം ചാക്കോയുടെ പുതിയ അഭിമുഖമാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. സംസാരിക്കാനാകാതെ നാക്ക് കുഴഞ്ഞ് പോകുന്നതും പരസ്പര ബന്ധമില്ലാതെ സംസാരിക്കുന്നതുമായ ഷൈനിന്റെ ഇന്റര്‍വ്യൂ വളരെ വേഗത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു.
അഭിമുഖത്തിന് പിന്നാലെ ഷൈന്‍ മദ്യപിച്ചാണ് അഭിമുഖത്തിന് എത്തിയതെന്നും ലഹരി ഉപയോഗിച്ചിരുന്നു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ വന്നിരുന്നു.
പിന്നാലെ ഇതുമായി ബന്ധപ്പെട്ട് ട്രോളുകളും എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വിഷയത്തില്‍ പ്രതികരിച്ച് എത്തിയിരിക്കുകയാണ് തിരക്കഥാകൃത്തും താരത്തിന്റെ സുഹൃത്തുമായ മുനീര്‍ മുഹമ്മദുണ്ണി.
കാലിനേറ്റ പരുക്കിന് വേദനസംഹാരി മരുന്നു കഴിച്ചതിന്റെ സെഡേഷനാണ് അഭിമുഖത്തില്‍ ഷൈന്‍ ക്ഷീണിതനായിരുന്നതിനു കാരണമെന്നാണ് തിരക്കഥാകൃത്തും താരത്തിന്റെ സുഹൃത്തുമായ മുനീര്‍ മുഹമ്മദുണ്ണി പറയുന്നത്.
തല്ലുമാല, ഫെയര്‍ ആന്‍ഡ് ലൗലി എന്നീ സിനിമകളുടെ ചിത്രീകരണത്തിനിടയിലാണ് ഷൈനിന്റെ കാല്‍മുട്ടിലെ ലിഗമെന്റിന് പരുക്കേറ്റത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സയ്ക്ക് ശേഷം വൈകുന്നേരത്തോടെ ഹോട്ടലിലേക്ക് മടങ്ങുകയും ചെയ്തു. ഹോട്ടലില്‍ എത്തി ഉടന്‍ തന്നെ വെയില് സിനിമയുടെ പ്രമോഷന് വേണ്ടി ഷൈന്‍ അഭിമുഖങ്ങള്‍ നല്‍കുകയായിരുന്നു.
എന്നാല്‍ മരുന്നിന്റെ സെഡേഷനിലായ താരം അവശനിലയിലായിരുന്നു. ഇതിനെയാണ് താരം ലഹരി ഉപയോഗിച്ചു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് എന്നും മുനീര്‍ മുഹമ്മദുണ്ണി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുനീറിന്റെ വെളിപ്പെടുത്തല്‍.
മുനീര്‍ മുഹമ്മദുണ്ണിയുടെ വാക്കുകള്‍:
ട്രോളുകള്‍ ഷൈന്‍ ടോമിന്റെ ഇന്റര്‍വ്യു സത്യം എന്താണ് ? തല്ലുമാല, ഫെയര്‍ & ലൗലി എന്നീ സിനിമകളില്‍ ഫൈറ്റ് രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതിന് ഇടയില്‍ ഷൈന്‍ ടോം ചാക്കോയുടെ കാലിന് ഒടിവ് സംഭവിക്കുന്നു. ശേഷം ഡോക്ടര്‍ ഒരുമാസം ബെഡ് റെസ്റ്റ് പറയുന്നു. ശേഷം കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ പെയിന്‍ കില്ലറുകള്‍ കഴിച്ച് സഡേഷനില്‍ വിശ്രമിക്കുകയായിരുന്ന ഷൈന്‍ ടോമിനോട് വെയില് സിനിമക്ക് വേണ്ടി ഇന്റര്‍വ്യു കൊടുക്കാന്‍ സിനിമയുമായി ബന്ധപ്പെട്ടവര്‍ ആവശ്യപ്പെടുന്നു.
പക്ഷെ അവിടെ ഒരു ഇന്റര്‍വ്യുവിന് പകരം 16 ഇന്റര്‍വ്യുകള്‍ ആണ് സംഘടിപ്പിക്കപ്പെട്ടത്. വേദനയും സഡേഷന് മൂലമുള്ള ക്ഷീണവും കാരണം പല ഇന്റര്‍വ്യുകളും കൈവിട്ട് പോവുകയും ചെയ്തു. പിന്നീട് മദ്യമോ മറ്റ് ലഹരിയോ ഉപയോഗിച്ച് ഇന്റര്‍വ്യുന് പങ്കെടുത്തു എന്ന പേരില്‍ നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടു.
ഓണ്‍ലൈന്‍ സദാചാര പോലീസ് ചമയുന്ന ചിലര്‍ ഇതിനെ തെറ്റായ രീതിയില്‍ വഴിതിരിച്ച് വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്.ഷൈന്‍ ടോമുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുവില്‍ സംഭവിച്ച കാര്യങ്ങളുടെ സത്യാവസ്ഥ തിരിച്ചറിയണം എന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.
Discussion about this post