വെട്ടിയിട്ട വാഴത്തണ്ട് അത്ര മോശം സാധനമല്ല. ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയിരിക്കുന്ന ഒന്നാണ് വാഴപ്പിണ്ടി. വാഴപ്പിണ്ടി തോരന്‍, വഴപ്പിണ്ടി ജ്യൂസ് തുടങ്ങി വ്യത്യസ്ത വിഭവങ്ങള്‍ ഇതുകൊണ്ട് ഉണ്ടാക്കാന്‍ കഴിയും.
വാഴപ്പിണ്ടിയില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനത്തിന് ഏറെ സഹായകമാണ്. മൂത്രനാളത്തിലെ അണുബാധ മൂലമുള്ള വേദന അകറ്റാന്‍ വാഴപ്പിണ്ടിയുടെ ജ്യൂസ് സഹായകമാണ്.
വാഴപ്പിണ്ടി തോരന്‍ തയ്യാറാക്കിയാലോ—വേണ്ട ചേരുവകള്‍: വാഴപ്പിണ്ടി-ചെറുതായി അരിഞ്ഞത് ഒരു കപ്പ്, തേങ്ങ-കാല് കപ്പ്, പച്ചമുളക്-2 എണ്ണം, ജീരകം-കാല് സ്പൂണ്‍,കറിവേപ്പില-ആവശ്യത്തിന്,മഞ്ഞള്‍പൊടി-കാല് സ്പൂണ്‍,എണ്ണ – 3 സ്പൂണ്‍, ചുവന്ന മുളക്-3 എണ്ണം, കടുക്-ഒരു സ്പൂണ്‍, കറിവേപ്പില-ഒരു തണ്ട്.
തയ്യാറാക്കുന്ന വിധം…
ആദ്യം ചീന ചട്ടി ചൂടാകാന്‍ വയ്ക്കുക. നന്നായി ചൂടായി കഴിഞ്ഞാല്‍ എണ്ണ ഒഴിക്കുക. അതിലേക്ക് കടുക്, ചുവന്ന മുളക് , കറിവേപ്പില എന്നിവയും ചെറുതായി അരിഞ്ഞ് വച്ചിരിക്കുന്ന വാഴപ്പിണ്ടി ഉപ്പും ചേര്‍ത്ത് രണ്ട് മിനിട്ട് അടച്ചു വയ്ക്കുക.
തേങ്ങ , പച്ചമുളക് , ജീരകം , മഞ്ഞള്‍ പൊടി എന്നിവ ചതച്ചു എടുക്കുക. ചീനച്ചട്ടിയിലേക്ക് ചതച്ച് വച്ചിരിക്കുന്ന കൂട്ടു രണ്ടു ടീസ്പൂണ്‍ വെള്ളവും കൂടെ ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. വെന്ത് കഴിയുമ്പോള്‍ തീ ഓഫ് ചെയ്യുക. ചോറിനൊപ്പം കഴിക്കാന്‍ പറ്റിയ വളരെ ഹെല്‍ത്തിയായ ഒരു തോരന്‍ ആണ് വാഴപ്പിണ്ടി തോരന്‍.
Discussion about this post