കോയമ്പത്തൂര്‍: നടനും എംപിയുമായ സുരേഷ് ഗോപിയുടെ സഹോദരന് സുനില്‍ ഗോപി അറസ്റ്റില്‍.സ്വത്ത് വില്‍പ്പനയുമായി ബന്ധപ്പെട്ട വഞ്ചനാ കേസിലാണ് സുരേഷ് ഗോപിയുടെ സഹോദരനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കോയമ്പത്തൂര്‍ ജില്ലാ ക്രൈംബ്രാഞ്ച് പോലീസ് ഞായറാഴ്ച രാവിലെയാണ് സുനില്‍ ഗോപിയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്.
കോടതി രജിസ്ട്രേഷന് അസാധുവാക്കിയ സ്വത്ത് വില്‍പ്പന നടത്തിയതിനാണ് അറസ്റ്റ്.ശനിയാഴ്ച, കോഴിക്കോട് നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത പോലീസ്, ഞായറാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തി ജയിലിലടച്ചു.
കോയമ്പത്തൂര്‍ ജി. എന്‍. മില്‍ റോഡിലെ ഗിരിധരന്(36)ന്റെ പരാതിയിലാണ് അറസ്റ്റ്. മൂന്ന് പേര്‍ക്ക് എതിരെയാണ് ഗിരിധരന് പരാതി നല്‍കിയത്. പരാതിയില്‍ സുനില്‍ ഗോപി, റീന, ശിവദാസ് എന്നിവര്‍ക്കുനേരെ വഞ്ചനാകുറ്റത്തിന് കേസെടുക്കുകയായിരുന്നു.
കോയമ്പത്തൂര്‍ നവക്കര മാവുത്തംപതി വില്ലേജിലെ മയില്‍ സ്വാമിയുടെ 4.52 ഏക്കര്‍ ഭൂമി സുനില്‍ ഗോപി വാങ്ങിയിരുന്നു. ഇതിനിടെ ഈ സ്ഥലം വില്‍പ്പനയുമായി ബന്ധപ്പെട്ട് സിവില്‍ കേസ് കോടതിയില്‍ എത്തിയതോടെ കോടതി വില്‍പ്പന അസാധുവാക്കി. ഇക്കാര്യം മറച്ചുവെച്ച് വ്യവസായിയായ ഗിരിധരന് സ്ഥലം കൈമാറുകയായിരുന്നു.
97 ലക്ഷം രൂപ മുന്‍കൂര്‍ പണം കൈപ്പറ്റുകയും 2021 നവംബര്‍ 24 ന് രജിസ്ട്രേഷന് ചെയ്ത നല്‍കുകയും ചെയ്തത്. സ്ഥല വില്‍പ്പനയ്ക്ക് പിന്നാലെ ഗിരിധരന് നടത്തിയ അന്വേഷണത്തില്‍ സ്ഥലത്തിന്റെ പേരില്‍ സിവില്‍ കേസ് നിലനില്‍ക്കുന്നതായും സ്ഥലം മറ്റൊരാളുടെ പേരിലാണെന്ന കാര്യവും കണ്ടെത്തി.
തുടര്‍ന്ന് സുനില്‍ ഗോപിയോട് ഗിരിധരന് പണം തിരികേ ചോദിച്ചു. എന്നാല്‍ സുനില്‍ ഗോപി പണം തിരികെ നല്‍കിയില്ല. ഇതോടെയാണ് ഗിരിധരന് പരാതി നല്‍കിയത്. ഇതിനിടെ സുനില്‍ ഗോപി, ലഭിച്ച പണം മറ്റ് രണ്ട് പ്രതികളുടെ അക്കൗണ്ടുകളിലും നിക്ഷേപിച്ച് കബളിപ്പിക്കാനും ശ്രമം നടത്തി.
Discussion about this post