പൂനെ: പോലീസ് സ്റ്റേഷനില്‍ വേഷം മാറിയെത്തി പരിശോധന നടത്തിയ പോലീസ് കമ്മീഷ്ണറും, അസി. പോലീസ് കമ്മീഷ്ണറുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്. പൂനെ പോലീസ് കമ്മീഷ്ണര്‍ കൃഷ്ണപ്രസാദ്, അസി. കമ്മീഷ്ണര്‍ പ്രേര്‍ണ കാട്ടെ എന്നിവരാണ് ഭാര്യ ഭര്ത്താക്കന്മാര് എന്ന നിലയില്‍ വേഷം മാറി പോലീസില്‍ പരാതി നല്‍കാനെത്തിയത്. പോലീസുകാര്‍ ജനങ്ങളോട് എങ്ങനെ പെരുമാറുന്നുവെന്ന് പഠിക്കാനായിരുന്നു കമ്മീഷ്ണറുടെയും അസി.കമ്മീഷ്ണറുടെയും വേഷം മാറല്‍. ഇരുവരുടെയും ദൗത്യത്തിന് വലിയ കൈയ്യടിയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.
പഠാന് വേഷത്തിലാണ് കമ്മീഷ്ണര്‍ തന്റെ പരിധിയിലുള്ള സ്റ്റേഷനുകളില്‍ എത്തിയത്. താടിയും കൂര്‍ത്തയും ധരിച്ചാണ് കമ്മീഷ്ണര്‍ എത്തിയത്. കമ്മീഷ്ണറെ ഒറ്റനോട്ടത്തില്‍ മനസിലാക്കുവാന്‍ സാധിക്കില്ലായിരുന്നു.അദ്ദേഹത്തിന്റെ ഭാര്യയായിട്ടായിരുന്നു അസി.കമ്മീഷണര്‍ പ്രേര്‍ണ കാട്ടെ എത്തിയത്. സ്റ്റേഷനുകളില്‍ വ്യത്യസ്തമായ പരാതികളാണ് ഇവര്‍ നല്‍കിയത്.
മൂന്ന് സ്റ്റേഷനുകളിലാണ് ഇവര്‍ പരിശോധന നടത്തിയത്. ഇതില്‍ രണ്ട് സ്റ്റേഷനുകളില്‍ നിന്ന് മര്യാദയോടെയായിരുന്നു പെരുമാറിയത്. എന്നാല്‍ ഒരു സ്റ്റേഷനില്‍ നിന്ന് ഇവര്‍ക്ക് നല്ല അനുഭവമല്ല കിട്ടിയത്.നമസിന് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ചിലര്‍ തന്റെ ഭാര്യയെ ഉപദ്രവിച്ചുവെന്നും അവരെ എതിര്‍ത്തപ്പോള്‍ തന്നെ ഉപദ്രവിച്ചുവെന്നുമായിരുന്നു ഹിഞ്ചാവടി പോലീസ് സ്റ്റേഷനില്‍ എത്തിയ കമ്മീഷണര്‍ നല്കിയ പരാതി.
ഉടനെ തന്നെ വിവരം ചോദിച്ച് മനസ്സിലാക്കിയ പോലീസ് ഉദ്യോഗസ്ഥന് ഉടനെ ഒരു ടീമിനെ സംഭവ സ്ഥലത്തേക്ക് വിടുകയും ചെയ്യുകയായിരുന്നു. ഇതോടെ തന്റെ ഐഡന്റിറ്റി കമ്മീഷ്ണര്‍ വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കമ്മീഷ്ണര്‍ സ്റ്റേഷനിലുള്ളവരെ അഭിനന്ദിച്ചു.
പൂനെയിലെ പിംപ്രി ചിഞ്ച്വദ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയ ‘ദമ്പതികള്‍’ അവിടെ നല്കിയ പരാതി കൊവിഡ് രോഗിയെ കൊണ്ടുപോയ ആംബുലന്‍സ് അമിത ചാര്‍ജ് ഈടാക്കുന്നു എന്നായിരുന്നു. എന്നാല്‍ പോലീസുകാര്‍ വളരെ മോശമായാണ് പോലീസ് കമ്മീഷ്ണറോടും, അസി. കമ്മീഷ്ണറോടും പെരുമാറിയത്.
തങ്ങള്‍ക്ക് ഇതില്‍ ഇടപെടാനാകില്ല എന്നായിരുന്നു സ്റ്റേഷനിലെ പോലീസുകാരുടെ നിലപാട്. മാത്രവുമല്ല പരാതി പറയാന്‍ എത്തിയവരോട് മോശമായിരുന്നു പെരുമാറ്റം. ഇതോടെ താന്‍ ശരിക്കും ആരാണെന്ന് വ്യക്തമാക്കുകയായിരുന്നു.
സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നാണ് കമ്മീഷ്ണര്‍ അറിയിച്ചു. കൊവിഡ് പാശ്ചാത്തലത്തില്‍ പോലീസ് പ്രവര്‍ത്തനത്തിന്റെ കാര്യക്ഷമത പരിശോധിക്കാനാണ് ഇത്തരം നടപടി എന്നും കമ്മീഷ്ണര്‍ അറിയിച്ചു. കമ്മീഷ്ണറുടെയും അസി.കമ്മീഷ്ണറുടെയും പരിശോധ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിട്ടുണ്ട്. അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് സോഷ്യല്‍ മീഡിയ.
Discussion about this post