സംസ്ഥാനത്ത് അതികഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളും ചുട്ടുപൊള്ളുകയാണ്. വെയിലിന്റെ കഠിനത കാരണം ആളുകള്‍ക്ക് പുറത്ത് ഇറങ്ങാന്‍ തന്നെ മടിയാണ്. ചൂടിന്റെ പശ്ചാത്തലത്തില്‍ ജാഗ്രത നിര്‍ദേശവും സംസ്ഥാനത്ത് പുറപ്പെടുവിച്ചിട്ടുണ്ട്.
ചൂടില്‍ വെന്തുരുകുകയാണ് മലയാളികള്‍. ഇതിനിടയില്‍ വിചിത്രമെന്ന് തോന്നിക്കുന്ന ഒരു വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. സൂര്യ പ്രകാശത്തില്‍ ഇരിക്കണമെങ്കില്‍ പ്രത്യേകം പണം വാങ്ങുന്ന റസ്റ്ററന്റിന്റെ വാര്‍ത്തയാണ് വൈറലാകുന്നത്.
നോര്‍ത്തേണ്‍ സ്പെയിനിലെ സെവില്ലെയിലെ റെസ്റ്റോറന്റുകള്‍ ആണ് ആസ്വദിക്കുന്ന സൂര്യപ്രകാശത്തിനും കസ്റ്റമറില്‍ നിന്ന് പണം ഈടാക്കുന്നത്.’സണ്‍ലൈറ്റ് ഫീസ്’ എന്ന പേരിലാണ് റെസ്റ്റോറന്റുകള്‍ ഈ തുക ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സ്പെയിനില്‍ തണുത്ത കാലാവസ്ഥയുള്ളതിനാല്‍, പല ഉപഭോക്താക്കളും സൂര്യപ്രകാശത്തില്‍ ഭക്ഷണം കഴിക്കാനുള്ള അവരുടെ ആഗ്രഹം റെസ്റ്റോറന്റുകളില്‍ എത്തുമ്പോള്‍ പ്രകടിപ്പിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഇവിടെ ഭക്ഷണ മേശകളില്‍ അധികവും തുറസായ സ്ഥലത്ത് സൂര്യപ്രകാശം കിട്ടത്തക്ക വിധമാണ് റെസ്റ്റോറന്റുകള്‍ ക്രമീകരിക്കാറ്.
അത്തരത്തില്‍ ക്രമീകരിച്ചിരിക്കുന്ന മേശകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നവര്‍ക്കാണ് ബില്ലില്‍ സൂര്യപ്രകാശത്തിനുള്ള പണം കൂടി അധികമായി ഈടാക്കുന്നത്. £8.50 (ഏതാണ്ട് 895 രൂപ) വരെയാണ് ഇങ്ങനെ അതികമായി റെസ്റ്റോറസന്റുകള്‍ ഈടാക്കുന്നത്,
ഇത്തരം പ്രവണതകള്‍ റെസ്റ്റോറന്റുകളില്‍ പതിവായതോടെ വലിയ വിമര്‍ശനമാണ് ഇതിനെതിരെ ഉയരുന്നത്. വിനോദ സഞ്ചാരികളുടെയും പ്രാദേശിക സന്ദര്‍ശകരുടെ ഭാഗത്ത് നിന്നും വലിയ വിമര്‍ശനങ്ങളാണ് ഇവിടുത്തെ റെസ്റ്റോറന്റുകള്‍ക്ക് എതിരെ ഉയരുന്നത്.
Discussion about this post