കേരള സർക്കാരിനെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാന സർക്കാരിന്റെ പദ്ധതികളെ ആണ് കെ സുരേന്ദ്രൻ പരിഹസിച്ചത്.
കെ റൈസ് എന്നാൽ കിട്ടാത്ത റൈസ് എന്നാണെന്ന് കെ സുരേന്ദ്രൻ പരിഹസിച്ചു. കെ ഫോൺ എന്നാൽ കിട്ടാത്ത ഫോൺ ആണെന്നും കെ സുരേന്ദ്രൻ പരിഹസിച്ചു.
ഇതിന്റെ വീഡിയോ വൈറൽ ആയതോടെ കെ സുരേന്ദ്രന് എതിരെ വിമർശനവുമായി ഒരു വിഭാഗം രംഗത്ത് എത്തി.
“കെ” ഫോൺ കിട്ടാത്ത ഫോണും “കെ”റൈസ് കിട്ടാത്ത റൈസ് എന്നും ആണെങ്കിൽ “കെ” സുരേന്ദ്രൻ എന്നാൽ കിട്ടാത്ത സുരേന്ദ്രൻ എന്നാണോ എന്ന് വിമര്‍ശകർ ചോദിക്കുന്നു.
അതേസമയം ഇത്തവണ വയനാട് ലോകസഭ മണ്ഡലം ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്നത് കെ സുരേന്ദ്രൻ ആണ്.
കഴിഞ്ഞ ദിവസം ആയിരുന്നു ബിജെപി വയനാട് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. രാഹുൽ ഗാന്ധിയാണ് കോൺഗ്രസ് സ്ഥാനാർഥി.
ആനി രാജയാണ് എൽഡിഎഫ് സ്ഥാനാർഥി. മൂന്നു മുന്നണികളിലും മികച്ച സ്ഥാനാർഥികളെ രംഗത്ത് ഇറക്കിയത് കൊണ്ട് മൂന്നു മുന്നണികളും വിജയ പ്രതീക്ഷ വയ്ക്കുന്നുണ്ട്.
Discussion about this post