ഇന്ത്യയില്‍ സാധാരണയായി വധുവിനെ വരനാണ് താലി ചാര്‍ത്തുന്നത്. അതില്‍ നിന്നൊരു മാറ്റം ആളുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുകയില്ല. എന്നാല്‍ അതില്‍ നിന്നൊരു മാറ്റമാണ് ഷാദ്രുല്‍ ഖാദം എന്ന യുവാവ് വിവാഹ ചടങ്ങിനിടെ തന്റെ വധുവിനോട് ആവശ്യപ്പെട്ടത്. മംഗല്യ സൂത്ര അഥവാ താലി തന്റെ കഴുത്തില്‍ അണിയിക്കാനാണ് ഇയാള്‍ വധുവായ തനുജയോട് ആവശ്യപ്പട്ടത്.
ചടങ്ങിനെത്തിയവരെയെല്ലാം ഞെട്ടിച്ച് വധു വരന്റെ കഴുത്തില്‍ താലി കെട്ടുകയും ചെയ്തു. സാധാരണ രീതികളില്‍ നിന്നും വ്യത്യസ്തമായി വധു വരനെ താലി ചാര്‍ത്താന്‍ ഉണ്ടായ സാഹചര്യത്തെ കുറിച്ച് ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ ഫേസ് ബുക്ക് പേജിലൂടെ ഇരുവരും പങ്കുവച്ചിരുന്നു.
കുറച്ച് നാളുകള്‍ക്ക് മുന്‍പ് നടന്ന ഈ സംഭവം ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.
ഷാദ്രുലും തനുജയും കോളേജില്‍ പഠിക്കുമ്പോള്‍ സുഹൃത്തുക്കളായിരുന്നു. പിന്നീട് പഠനം കഴിഞ്ഞ് ഇരുവഴി പിരിഞ്ഞു. നാല് വര്‍ഷത്തിന് ശേഷമാണ് ഇവര്‍ വീണ്ടും കണ്ടുമുട്ടുന്നതും പ്രണയം മൊട്ടിടുന്നതും. ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത ഒരു ബോളിവുഡ് ഗാനത്തെ പറ്റിയുള്ള ചര്‍ച്ചയാണ് ഇരുവരെയും വീണ്ടും കൂട്ടിമുട്ടിച്ചത്.
ഒരു ദിവസം ഇന്‍സ്റ്റഗ്രാമില്‍ തനൂജ ഒരു പോസ്റ്റ് ഷെയര്‍ ചെയ്തു. അതിന് ഷാദ്രുല്‍ മറുപടി കൊടുത്തു. തുടര്‍ന്ന് ഇരുവരും ചാറ്റിംങ് തുടര്‍ന്നു. കുറച്ച് ആഴ്ചകള്‍ക്ക് ശേഷം തനൂജ ഷാദ്രുലിനെ ഒരു ചായ കുടിക്കാന്‍ ക്ഷണിച്ചു. അങ്ങനെ അവര്‍ വീണ്ടും കണ്ടു. പിന്നീട് സൗഹൃദമായി. ഭൂമിക്ക് താഴെയുള്ള എല്ലാത്തിനെ കുറിച്ചും അവര്‍ സംസാരിച്ചു. അങ്ങനെ അവര്‍ പതിയെ പ്രണയത്തിലായി.
ഒരുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇരുവരും തങ്ങളുടെ ബന്ധത്തെ പറ്റി കുടുംബാംഗങ്ങളെ അറിയിക്കുകയായിരുന്നു. കൊറോണ പടര്‍ന്നു പിടിച്ച കഴിഞ്ഞ വര്‍ഷമായിരുന്നു വിവാഹത്തിന്റെ പ്ലാനിങ്ങുകള്‍ നടന്നത്. ഈ സമയത്താണ് ഷാദ്രുല്‍ താലികെട്ടിന് ഇങ്ങനെയൊരു വ്യത്യസ്ത വഴി സ്വീകരിച്ചാലോ എന്ന് തനുജയോട് ആരാഞ്ഞത്. എന്തുകൊണ്ടാണ് വധുതന്നെ താലിയണിയുന്നത്, പകരം വരന് അണിഞ്ഞുകൂടെ എന്നായിരുന്നു ഷാദ്രുലിന്റെ സംശയം. തുടര്‍ന്ന് താലി അണിയാന്‍ ഷാദ്രുല്‍ തീരുമാനിക്കുകയായിരുന്നു. ലിംഗസമത്വത്തിന്റെ പ്രതീകമായാണ് ഷാദ്രുല്‍ താലി അണിയാന്‍ തീരുമാനിച്ചത്.
മാത്രമല്ല വിവാഹചെലവുകള്‍ മുഴുവന്‍ വധുവിന്റെ കുടുംബം വഹിക്കണം എന്ന നാട്ടുനടപ്പിനോടും ഇരുവരും എതിരായിരുന്നു. പകരം തുല്യമായി ചെലവുകള്‍ വഹിക്കാം എന്നായി തീരുമാനം.
അങ്ങനെ വിവാഹ ദിനമെത്തി. താലികെട്ടുന്ന സമയമായി. എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് തനുജ ഷാദ്രുലിന്റെ കഴുത്തില്‍ താലികെട്ടി. എല്ലാവരും അമ്പരന്നെങ്കിലും തുടര്‍ന്നുള്ള ചടങ്ങുകളൊന്നും ഒരു കുഴപ്പവുമില്ലാതെ നടന്നെന്നും, കുടുംബത്തിലെ തലമൂത്ത ചില കാരണവര്മാര് കുറ്റപ്പെടുത്താനെത്തിയെന്നും അവര്‍ പറയുന്നു.
‘എന്നാല്‍ മാതാപിതാക്കളോടാണ് ഇവര്‍ പരാതി പറഞ്ഞത്, അവര്‍ക്ക് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നുമില്ല, ഇത്തരം വിമര്‍ശനങ്ങള്‍ തങ്ങള്‍ പ്രതീക്ഷിച്ചിരുന്നെന്നും’ ഷാദ്രുലും തനൂജയും പറയുന്നു. വിവാഹ ശേഷം സ്ത്രീകളെ പോലെ താലി അണിയുമോ എന്ന് തനുജ ഷാദ്രുലിനോട് തമാശ രൂപേണ ചോദിക്കുകയും ചെയ്തു.
എന്നാല്‍ ഷാദ്രുല്‍ തുടര്‍ന്നും താലി കഴുത്തിലണിയാന്‍ തീരുമാനിക്കുകയായിരുന്നു. വിവാഹത്തിന് ശേഷം നിരവധി മാധ്യമങ്ങള്‍ തങ്ങളുടെ കഥ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ അതോടെ തുറന്ന ചിന്താഗതിക്കാരെന്ന് കരുതിയ പലരുടെയും ശരിയായ മുഖം പുറത്തു വന്നു. ഇനി സാരി കൂടി ഉടുക്കൂ, മാസത്തില്‍ ഒരുതവണ പുറത്തായിരിക്കുമല്ലേ… തുടങ്ങിയ കമന്റുകള്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ ധാരാളം വന്നെന്നും’ ഷാദ്രുല്‍ പറയുന്നു.
ലിംഗസമത്വത്തെ പിന്തുണക്കേണ്ടത് ഇങ്ങനെയല്ല എന്ന ഉപദേശവും തനിക്ക് കിട്ടിയെന്നും ഷാദ്രുല്‍. ഇത്തരം ട്രോളുകള്‍ ആദ്യമൊക്കെ തനുജയെ ബാധിച്ചിരുന്നു. പിന്നീട് ഇരുവരും അവ ആസ്വദിച്ചു തുടങ്ങി. ‘ഞങ്ങളുടെ ബന്ധം എങ്ങനെയാണെന്ന് മറ്റാരെക്കാളും ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ പരസ്പരം പിന്തുണയ്ക്കുന്നു, ഇരുവരുടെയും സ്വപ്നങ്ങള്‍ക്കു വേണ്ടി. ഇത് ഒന്നിച്ചുള്ള യാത്രയാണ്, അതിനിടയില്‍ ലോകം എങ്ങനെ ചിന്തിച്ചാലും ഞങ്ങള്ക്കെന്താണെന്നും ഷാദ്രുലും തനുജയും ചോദിക്കുന്നു.
Discussion about this post