ആദ്യസിനിമയിലൂടെ തന്നെ മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് അര്‍ച്ചന കവി. നീലത്താമര എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. പിന്നാലെ മലയാളത്തിലും തെലുങ്കിലും തമിഴിലുമായി നിരവധി ചിത്രങ്ങളാണ് താരം ചെയ്തത്.
നടി കൂടാതെ മികച്ചൊരു അവതാരിക കൂടിയാണ് താരം. സിനിമ തിരക്കില്‍ നില്‍ക്കുമ്പോഴായിരുന്നു താരം വിവാഹിതയായത്. എന്നാല്‍ വിവാഹ ശേഷം താരം സിനിമയില്‍ നിന്നും വിട്ട് നിന്നിരുന്നു. എന്നാലും സോഷ്യല്‍ മീഡിയകളിലും യൂട്യൂബിലും താരം സജീവമാണ് താരം.
വ്ളോഗും യൂട്യൂബ് ചാനലുമായി തിരക്കിലാണ് താരം ഇപ്പോള്‍. ഇതുവഴി ആരാധകരുമായി താരം സംവദിക്കാറുണ്ട്. താരത്തിന്റെ പുതിയ മേക്കോവര്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. പതിനഞ്ച് ദിവസം കൊണ്ട് തനിക്കുണ്ടായ മാറ്റം സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടിരിക്കുകയാണ് താരം.
ഈ മാജിക് മേക്കോവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ലോക്ഡൗണ്‍ കാലത്ത് മാനസികമായ ആരോഗ്യവ്യതിയാനത്തെ തുടര്‍ന്ന് തന്റെ ശരീരഭാരം വര്‍ധിച്ചിരുന്നു. കുറച്ച് ദിവസങ്ങള്‍ക്കു മുമ്പ് ഓണ്‍ലൈനിലൂടെ കണ്ടുമുട്ടിയ പി.ടി. രാജേഷ് എന്ന ഫിറ്റ്നസ് ട്രെയിനറാണ് തന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിച്ചത് എന്നാണ് പതിനഞ്ച് ദിവസങ്ങള്‍കൊണ്ട് തനിക്കുണ്ടായ മാറ്റം പങ്കുവച്ചുള്ള ചിത്രം പങ്കുവച്ച് താരം കുറിച്ചത്.
View this post on Instagram
പരിശീലനം തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ഇനിയും ഒരുപാട് ദൂരം മുന്നോട്ടുപോകുവാനുണ്ടെന്നും നടി പറയുന്നു. നടിയുടെ ഈ മാറ്റം ആരാധകര്‍ അതിശയത്തോടെയാണ് കാണുന്നത്. പതിനഞ്ച് ദിവസം കൊണ്ട് ഇത്ര മാറ്റം വരുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
View this post on Instagram
Discussion about this post