ഒരു ഫോട്ടോ കൊണ്ട് പോലും മലയാളികളുടെ സോഷ്യല്‍ മീഡിയ ഫീഡുകള്‍ ഇളക്കി മറിക്കാന്‍ കഴിവുള്ള താരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. അത്രയും അധികം ആരാധകരുള്ള താരമാണ് ആരാധകര്‍ മമ്മൂക്ക എന്ന് സ്നേഹത്തോടെ വിളിക്കുന്ന മമ്മൂട്ടി.
മമ്മൂട്ടി തന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചാല്‍ അത് നിമിഷ നേരം കൊണ്ട് വൈറലാകാറുണ്ട്. അത്തരത്തില്‍ ഇപ്പോഴിത മമ്മൂട്ടി പങ്കുവച്ച പുതിയ ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ തീയായി പടര്‍ന്നു കൊണ്ടിരിക്കുന്നത്.
ബുഡാപെസ്റ്റിലെ പ്രശസ്തമായ ലിബര്‍ട്ടി ബ്രിഡ്ജില്‍ നിന്നുള്ള മമ്മൂട്ടിയുടെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ഏതാണ് ഈ ഇരുപത്തിയഞ്ചു കാരന് എന്നാണ് ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ ചോദിക്കുന്നത്.
എന്തായാലും സോഷ്യല്‍ മീഡിയയില്‍ തീ പോലെ പടര്‍ന്നിരിക്കുകയാണ് ഈ ചിത്രങ്ങള്‍. അതേസമയം നിരവധി ചിത്രങ്ങളാണ് മമ്മൂട്ടിയുടെതായി റിലീസിന് ഒരുങ്ങുന്നതും അണിയറയില്‍ ഒരുങ്ങുന്നതും.
കാതല്‍ ആണ് റിലീസിന് കാത്തിരിക്കുന്ന പുതിയ ചിത്രം. കണ്ണൂര്‍ സ്വ്കാഡിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. ആരാധകര്‍ വന്‍ പ്രതീക്ഷ വച്ചിരിക്കുന്ന നിരവധി ചിത്രങ്ങള്‍ മമ്മൂട്ടിയുടെ ലൈനപ്പിലുണ്ട്.
Discussion about this post