സിനിമാതാരങ്ങള്‍ പലപ്പോഴും തങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. ഇവയെല്ലാം പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിക്കാറുമുണ്ട്. ഇവയില്‍ പലതും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്.
അത്തരത്തില്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത് ഒരു താരദമ്പതികളുടെ കുട്ടിക്കാല ചിത്രങ്ങളാണ്. നടന് ബിജു മേനോന്റെയും നടി സംയുക്ത വര്‍മ്മയുടെയും കുട്ടിക്കാലത്തുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. നിരവധി ആരാധകരാണ് ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്.
മലയാള പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താര ജോഡികളാണ് ബിജു മേനോനും സംയുക്തയും. ‘മഴ’, ‘മേഘമല്‍ഹാര്‍’, ‘മധുരനൊമ്പരക്കാറ്റ്’ തുടങ്ങി വളരെ കുറച്ചു ചിത്രങ്ങളില്‍ മാത്രമാണ് സംയുക്തയും ബിജുമേനോനും ഒന്നിച്ച് അഭിനയിച്ചത്. എങ്കിലും ഈ മൂന്നു ചിത്രങ്ങള്‍ കൊണ്ടു തന്നെ പ്രേക്ഷകരുടെ മനസ്സില്‍ ഇഷ്ടം കവരാന്‍ ഇരുവര്‍ക്കും കഴിഞ്ഞു.
വിവാഹ ശേഷം ബിജു മേനോന് സിനിമയില്‍ സജീവമായെങ്കിലും സംയുക്ത അഭിനയിച്ചിരുന്നില്ല. തങ്ങളുടെ പ്രിയ താരം എന്ന് അഭിനയ രംഗത്തേക്ക് തിരിച്ചു വരുമെന്നാണ് ആരാധകര്‍ ഒന്നടങ്കം ചോദിക്കുന്നത്. അതിനിടയില്‍ താരം ഒരു പരസ്യ ചിത്രത്തില്‍ അഭിനയിച്ചിരുന്നു.
ഇതോടെ താരം ഉടനെ തന്നെ സിനിമയിലും എത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. അതേസമയം സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് സംയുക്ത. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം യോഗ ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്.
Discussion about this post