മലയാളി പ്രേക്ഷകര്‍ക്ക് ഏറേ പ്രിയപ്പെട്ട താര കുടുംബമാണ് ദിലീപിന്റെത്. ഭാര്യ കാവ്യയും മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും ആരാധകര്‍ക്ക് ഏറേ പ്രിയപ്പെട്ടവരാണ്.
ഇവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്. എന്നാല്‍ ദിലീപും മൂത്ത മകള്‍ മീനാക്ഷിയും മാത്രമാണ് സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ളത്.
View this post on Instagram
ഇവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. എന്നാല്‍ ഇളയകുട്ടി മഹാലക്ഷ്മിയുടെയോ കാവ്യയുടേയോ ചിത്രങ്ങള്‍ അധികം സോഷ്യല്‍ മീഡിയയില്‍ കാണാറില്ല.
ഇതില്‍ ആരാധര്‍ പരിഭവം പറയാറുമുണ്ട്. തങ്ങളുടെ ദിലീപേട്ടന്റെ കുടുംബത്തിനെ മൊത്തം ഒരേ ഫ്രെയിമില്‍ കാണണമെന്നായിരുന്നു ആരാധകര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നത്.
ആരാധകരുടെ ഈ ആവശ്യത്തിന് പരിഹാരമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ ദിലീപ്. നാല് പേരും ഒരുമിച്ചുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് ദിലീപ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഭാര്യ കാവ്യയ്ക്കും മകള്‍ മീനാക്ഷിക്കും ഇളയ മകള്‍ മഹാലക്ഷ്മിക്കും ഒപ്പമുള്ള ചിത്രം ദിലീപ് പങ്കുവച്ചിരിക്കുന്നത്.
View this post on Instagram
നാല് പേരും കറുപ്പ് അണിഞ്ഞാണ് ചിത്രത്തില്‍ എത്തുന്നത്.നാല് പേരും പൊട്ടിച്ചിരിച്ച് നില്ക്കുന്ന ചിത്രമാണ് ദിലീപ് പങ്കുവച്ചിരിക്കുന്നത്. മഹാലക്ഷ്മിയെ മീനാക്ഷി ചിത്രത്തില്‍ എടുത്ത് പിടിച്ചിരിക്കുന്നുണ്ട്.
തങ്ങളുടെ പ്രിയപ്പെട്ടവരെ എല്ലാം ഒരേ ഫ്രെയിമില്‍ കാണാന്‍ പറ്റിയതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ ആരാധകര്‍. ആരാധകര്‍ ഈ ചിത്രങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. ‘മലയാളികള്‍ ആഗ്രഹിച്ചത് നിങ്ങളെ ഒന്നിച്ച് കാണാന്‍ വേണ്ടി തന്നെയാ…… ഇഷ്ടം ഒരുപാട്, കാത്തിരുന്ന് കാത്തിരുന്നു അവസാനം ഒരു ഒന്നൊന്നര പൂക്കാലം തന്നു..’ നല്ലൊരു കുടുംബചിത്രം… മീനാക്ഷിയുടെ സന്തോഷം കണ്ടാല്‍ അറിയാം, അവളുടെ happiness അവളുടെ അച്ഛന് ആണെന്ന്’- എന്നിങ്ങനെയാണ് ചിത്രത്തിന് താഴെ ആരാധകര്‍ സ്നേഹത്തോടെ കുറിക്കുന്നത്.
Discussion about this post