ബോളിവുഡിലെ പ്രമുഖ നടിയാണ് കങ്കണ റാവത്ത്. താരം കഴിഞ്ഞ ദിവസം പങ്കുവച്ച ഫോട്ടോകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ധക്കട് എന്ന ചിത്രത്തിന്റെ റാപ്പ് അപ്പ് പാര്‍ട്ടിയുടെ ചിത്രങ്ങളാണ് താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.
ബ്രാലെറ്റും പാന്റസുമാണിഞ്ഞ ചിത്രങ്ങളാണ് കങ്കണ പങ്കുവച്ചിരിക്കുന്നത്. അതീവ് ഹോട്ട് ലുക്കിലുള്ളതാണ് ചിത്രങ്ങള്‍. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഈ ചിത്രങ്ങള്‍.
View this post on Instagram
എന്നാല്‍ ചിത്രങ്ങള്‍ പങ്കുവച്ചതോടെ കങ്കണയ്ക്ക് നേരെ വിമര്‍ശനവും പരിഹാസവും ഉയരുകയാണ്. താരത്തിന്റെ ചിത്രം ഇന്ത്യന്‍ സംസ്കാരത്തിന് യോജിക്കുന്നത് അല്ല എന്നാണ് വിമര്‍ശകര്‍ പറയുന്നത്.
‘വസ്ത്ര ധാരണത്തിന്റെ പേരില്‍ ഗായിക റിഹാനയെയും മറ്റ് ബോളിവുഡ് താരങ്ങളെയും വിമര്‍ശിച്ച ആ വ്യക്തി എവിടെ പോയി, അവര്‍ക്ക് എന്ത് പറ്റി, നിങ്ങളെ ബിജെപിയില്‍ നിന്നും പുറത്താക്കിയോ എന്നാണ് ആരാധകരില്‍ ചിലര്‍ പരിഹാസ രൂപേണ ചോദിക്കുന്നത്.
View this post on Instagram
‘നിങ്ങളോട് ബഹുമാനമുണ്ട്. പക്ഷെ ഈ വസ്ത്രം ഇന്ത്യന്‍ സംസ്കാരത്തിന് ചേര്‍ന്നതല്ല. അതിനാല്‍ നിങ്ങള്‍ രാജ്യസ്നേഹത്തെ കുറിച്ച് പറയാന്‍ യോഗ്യയല്ല.’, എന്നാണ് മറ്റ് ചിലര്‍ പറയുന്നത്. ‘നിങ്ങള്‍ക്ക് നാണമില്ലെ, സ്വയം ബഹുമാനിക്കാന്‍ ശ്രമിക്കു’, ‘നിങ്ങള്‍ ശരീരത്തിന്റെ സ്വകാര്യ ഭാഗങ്ങളെല്ലാം എന്തിനാണ് പുറത്ത് കാണിക്കുന്നത്.’ എന്നും പോസ്റ്റിന് താഴെ ചിലര്‍ ചോദിക്കുന്നു.
എന്തായാലും താരത്തിന്റെ ഹോട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തീ പോലെ കത്തി പടരുകയാണ്. നിരവധി പേരാണ് ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത്.
View this post on Instagram
Discussion about this post