പ്രിയ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ ആരാധകര്‍ക്ക് ഏറേ പ്രിയപ്പെട്ടതാണ്. താരങ്ങള്‍ പങ്കുവയ്ക്കുന്ന കുട്ടിക്കാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിമിഷ നേരം കൊണ്ട് വൈറലാകാറുണ്ട്. ഇപ്പോള്‍ അത്തരത്തില്‍ ഒരു കുട്ടിക്കാല ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
മലയാളം തമിഴ് സിനിമയിലെ സൂപ്പര്‍ നടിയുടെ കുട്ടിക്കാല ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരത്തിന്റെ ആദ്യ നായകന് ദുല്‍ഖര്‍ സല്മാന് ആയിരുന്നു. പിന്നീട് ആസിഫ് അലി നായകനായ ചിത്രത്തിലും താരം പ്രത്യക്ഷപ്പെട്ടു. പിന്നീടായിരുന്നു താരം തെലുങ്കിലേക്കും തമിഴിലേക്കും ചേക്കേറിയത്. നിലവില്‍ തെന്നിന്ത്യയിലെ മുന്‍നിര താരങ്ങളില്‍ ഒരാളാണ് താരം. അടുത്തിടെ വന്ന വിജയ് ചിത്രത്തിലും നായികയായിരുന്നു താരം.
അതെ, മാളവിക മോഹന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. നിരവധി ആരാധകരാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. രജനീകാന്ത് ചിത്രത്തിലൂടെയായിരുന്നു താരം തമിഴില്‍ എത്തിയത്. പിന്നീട് വിജയുടെ മാസ്റ്ററില്‍ നായികയായി.
ഇപ്പോള്‍ കൈനിറയെ സിനിമകളാണ് താരത്തിന് ഉള്ളത്. ധനൂഷ് നായകനായി എത്തുന്ന കാര്‍ത്തി നരേന് സിനിമയാണ് താരത്തിന്റെ പുതിയ പ്രോജക്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം.
തന്റെ പുതിയ വിശേഷങ്ങള്‍ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവെക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ എല്ലാം തന്നെ വലിയ രീതിയില്‍ പ്രേക്ഷക പിന്തുണ പിടിച്ചു പറ്റാറുണ്ട്.
Discussion about this post