നടി പ്രണിത സുഭാഷ് വിവാഹിതയായി. ബെംഗളൂരു സ്വദേശിയായ വ്യവസായി നിധിന് രാജുവാണ് വരന്. മെയ് 30നായിരുന്നു വിവാഹം. വിവാഹ ശേഷമാണ് എല്ലാവരും വിവാഹ വിവരം അറിഞ്ഞത്.കോവിഡ് പശ്ചാത്തലത്തില്‍ വളരെ ലളിതമായായിരുന്നു ചടങ്ങുകള്‍. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. പ്രണിത തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ച്ചത്.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വിവാഹചടങ്ങുകള്‍ നിശ്ചയിച്ച ദിനം തന്നെ നടക്കുമോ ഇല്ലയോ എന്ന് അറിയില്ലായിരുന്നുവെന്നും അതുകൊണ്ടാണ് നേരത്തേ കൂട്ടി പറയാതിരുന്നതെന്നും പ്രണിത കുറിച്ചു.
ബെംഗളൂരൂ സ്വദേശിയായ പ്രണിത കന്നട ചിത്രം പോകിരിയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. പിന്നീട് കന്നടയിലും തമിഴിലും തെലുങ്കിലുമായി ഒട്ടേറെ ചിത്രങ്ങള്‍ ചെയ്തു. സൂര്യയുടെ മാസ്, കാര്‍ത്തിയുടെ ശകുനി എന്നീ ചിത്രങ്ങളിലും നായികയായി എത്തി.
പ്രിയദര്ശന് സംവിധാനം ചെയ്യുന്ന ഹാംഗാമ 2 വിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് പ്രണിത. ചിത്രം ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.
Discussion about this post