കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയ ചിത്രമായിരുന്നു കെ സുരേന്ദ്രനെ സ്റ്റേജിലേക്ക് ക്ഷണിക്കുന്ന കമൽ ഹാസന്റെയും മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ചിത്രങ്ങൾ.
കേരളത്തിൽ കെ സുരേന്ദ്രന് ഉള്ള വില അറിയണം എങ്കിൽ ഈ ചിത്രം കണ്ടാൽ മതി എന്നായിരുന്നു ഈ ചിത്രങ്ങൾ പങ്കുവച്ച് പലരും കുറിച്ചത്.
കെ സുരേന്ദ്രന്റെ നിരവധി ആരാധകർ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
കെ സുരേന്ദ്രൻ ആരാധകർ പങ്കുവച്ച ഈ ചിത്രം വ്യാജമാണ് എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.
ആരോ ഫോട്ടോഷോപ്പിൽ എഡിറ്റ് ചെയ്ത ചിത്രമാണ് എന്നാണ് വ്യക്തമാകുന്നത്. യഥാർത്ഥ ചിത്രത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ ആണ് കമൽ ഹാസനും മമ്മൂട്ടിയും മോഹൻലാലും ചേർന്ന് സ്വീകരിക്കുന്നത്.
കേരളീയം പരുപാടിയിൽ നിന്ന് എടുത്ത ചിത്രങ്ങൾ ആണ് ഇത്. ഈ ചിത്രം ആണ് എഡിറ്റ് ചെയ്തു പ്രചരിപ്പിക്കുന്നത്.
ഇത് ഫോട്ടോ ഷോപ്പ് ചിത്രം ആണെന്ന് അറിയാതെ നിരവധി കെ സുരേന്ദ്രൻ ആരാധകരാണ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവക്കുന്നത്.
Discussion about this post