വ്യത്യസ്ത രീതിയിലുള്ള വസ്ത്ര ധാരണം പരീക്ഷിക്കുന്നവരാണ് ബോളിവുഡ് താരങ്ങള്‍. അതീവ ഗ്ലാമറസിലുള്ള വസ്ത്ര ധാരണ രീതികളും ബോളിവുഡ് താരങ്ങള്‍ പരീക്ഷിക്കാറുണ്ട്.
എന്നാല്‍ ഇതില്‍ ചിലത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വയ്ക്കാറുണ്ട്. അത്തരത്തില്‍ തന്റെ വസ്ത്ര ധാരണത്തിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളായിരുന്നു കഴിഞ്ഞ ദിവസം ബിഗ്ബോസ് ഒടിടി താരമായ ഉര്‍ഫി ജാവേദ് കേട്ടത്.
ബ്രാ കാണുന്ന തരത്തില്‍ വെട്ടിയ ജാക്കറ്റ് ഇട്ട് പൊതു ഇടത്തില്‍ പ്രത്യക്ഷപ്പെട്ടതിനായിരുന്നു ഉര്‍ഫി ജാവേദ് വിമര്‍ശനം ഏറ്റ് വാങ്ങിയത്. മുംബൈ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴായിരുന്നു നീല ജീന്‍സും ബ്രാ കാണുന്ന തരത്തില്‍ വെട്ടി നിര്‍ത്തിയ ജാക്കറ്റും താരം ധരിച്ചത്.
ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ താരത്തിന് എതിരെ വിമര്‍ശനവുമായി നിരവധി പേര് രംഗത്ത് വരികയായിരുന്നു. വലിയ വിമര്‍ശനമാണ് നടി നേരിട്ടത്.എന്നാല്‍ ഇപ്പോള്‍ വിമര്‍ശകരുടെ വായടപ്പിക്കുന്ന തരത്തിലുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് നടി.
ബ്രാ കാണിച്ചതിന് വിമര്‍ശനം നേരിട്ടപ്പോള്‍ ബ്രാ ധരിക്കാത്ത ചിത്രം പങ്കുവച്ചാണ് താരം വിമര്‍ശനങ്ങളോട് പ്രതികരിച്ചത്. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു താരം പ്രതികരണവുമായി എത്തിയത്. ബാക്ക് ലെസ് വസ്ത്രങ്ങള്‍ ധരിച്ചുള്ള ചിത്രങ്ങള്‍ പങ്കുവച്ചാണ് താരം വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്.
”എന്നോട് ശരീരം മറക്കണമെന്ന് പറഞ്ഞു. ഞാന്‍ എന്റെ സ്റ്റൈലില്‍ അത് ചെയ്തു”- ഉര്‍ഫി ചിത്രം പങ്കുവച്ചുകൊണ്ട് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. താരത്തിന്റെ മറുപടി ചിത്രങ്ങള്‍ താരത്തിന്റെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. വസ്ത്രം ധരിക്കുന്നത് അവനവന്റെ ഇഷ്ടമാണ്. മറ്റുള്ളവര്‍ക്ക് അതില്‍ അഭിപ്രായം പറയുന്നത് അരോചകമാണെന്നാണ് താരത്തിന്റെ ആരാധകര്‍ പറയുന്നത്.
എന്നാല്‍ ഇതിനെയും നിരവധി പേര് വിമര്‍ശിക്കുന്നുണ്ട്. എന്ത് മോശം വസ്ത്ര ധാരണമാണ് എന്നാണ് ഇത്തരക്കാര്‍ ചോദിക്കുന്നത്. എന്നാല്‍ ഇതൊന്നും തന്നെ ബാധിക്കുന്ന വിഷയമല്ല എന്നാണ് താരം വ്യക്തമാക്കുന്നത്.
Discussion about this post