തിരുവനന്തപുരം : ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കുന്നത് തടയാന്‍ ബസ് സ്റ്റോപ്പിലെ കസേര മുറിച്ച് കളഞ്ഞ സദാചാര ചൊറിയന്മാര്ക്ക് മുഖത്തടിക്കുന്ന മറുപടിയുമായി തിരുവനന്തപുരം ഗവണ്മെന്റ് എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥികള്‍.
സദാചാര ചൊറിയന്മാര്ക്ക് എതിരെ വിദ്യാര്‍ത്ഥികള്‍ നടത്തിയ വ്യത്യസ്ത പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.തിരുവനന്തപുരം ഗവണ്മെന്റ് എന്‍ജിനീയറിങ് കോളേജിന് മുന്നിലെ ബസ് സ്റ്റോപ്പില്‍ ഒരു സ്റ്റീല്‍ ബഞ്ച് ആയിരുന്നു ഇരിപ്പിടം.
ബസ്കാത്ത് നില്ക്കുമ്പോള് ഇതില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ആയ വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചിരിക്കുന്നത് പതിവാണ്.എന്നാല്‍ സദാചാരക്കാരായ ചൊറിയന്മാര്ക്ക് ഇത് ദഹിച്ചിരുന്നില്ല.
ഇതോടെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തിരിക്കുന്നത് തടയാന്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ ചില പരിഷ്കാരങ്ങള്‍ ഇവര്‍ നടത്തിയിരുന്നു.
നീളത്തില്‍ ഉള്ള ബഞ്ച് മുറിച്ച് ഒരാള്‍ക്ക് മാത്രം കഷ്ടിച്ച് ഇരിക്കാവുന്ന ഇരിപ്പിടം ആക്കുകയായിരുന്നു.
ബെഞ്ചിന്റെ നീളം കുറച്ചത് എന്തിനെന്ന് ആദ്യം വിദ്യാര്‍ത്ഥികള്‍ക്ക് മനസ്സിലായിരുന്നില്ല. പിന്നീട് ആണ് അറിയുന്നത് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കാതിരിക്കാനാണ് സദാചാര ചൊറിയന്മാര് ബഞ്ച് മുറിച്ചതെന്ന്.
ഇതോടെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ എത്തുകയായിരുന്നു. ഒരാള്‍ക്കു മാത്രം ഇരിക്കാന്‍ സാധിക്കുന്ന ഇരിപ്പിടത്തില്‍ രണ്ടു പേര് ഒരുമിച്ചിരുന്നാണ് വിദ്യാര്‍ഥികള്‍ മറുപടി നല്‍കിയത്.പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ മടിയില്‍ ഇരുന്നും ഇവര്‍ പ്രതിഷേധം അറിയിച്ചു.
ഇതിന്റെ ചിത്രവും വിദ്യാര്‍ഥികള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. ‘അടുത്ത് ഇരിക്കരുത് എന്നല്ലേ ഉള്ളൂ? മടീല് ഇരിക്കാലോല്ലെ’ എന്ന കുറിപ്പോടെയാണ് പലരും ചിത്രം പങ്കുവച്ചത്.
ഇത് വൈറലായതോടെയാണ് നിരവധി പേരാണ് വിദ്യാര്‍ത്ഥികളെ പ്രശംസിച്ച് എത്തുന്നത്. രാഷ്ട്രീയ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ വിദ്യാര്‍ത്ഥികളുടെ നടപടിയെ പ്രശംസിച്ച് എത്തുന്നുണ്ട്.
Discussion about this post