അവതാരികയും അഭിനേത്രിയുമായ അശ്വതി ശ്രീകാന്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ വന്ന് അശ്ലീലം പറഞ്ഞയാള്‍ക്ക് അശ്വതി കൊടുത്ത വായടപ്പിക്കുന്ന മറുപടി മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. അശ്വതിയുടെ മറുപടിക്ക് പിന്നാലെ അശ്ലീല കമന്റിട്ടയാളെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്.
വിഷയത്തില്‍ വലിയ പ്രതിഷേധമായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. നഹാബ് നഹാബ് എന്ന ഫേസ്ബുക്ക് ഐഡിയില്‍ നിന്നായിരുന്നു അശ്ലീല കമന്റ് വന്നത്. സൂപ്പര്‍ മുല എന്നായിരുന്നു നഹാബ് എന്നയാള്‍ കമന്റിട്ടത്. ഇതിന് അശ്വതി നല്കിയ മറുപടി വൈറലായിരുന്നു. സൂപ്പര്‍ ആവണമല്ലോ, ഒരു കുഞ്ഞിന് രണ്ട് കൊല്ലപം പാലൂട്ടാന്‍ ഉള്ളതാണ്.! ജീവന് ഊറ്റി കൊടുക്കുന്നത് കൊണ്ട് തന്നെ താങ്കളുടെ അമ്മയുടെത് ഉള്‍പ്പെടെ ഞങ്ങള്‍ സകല പെണ്ണുങ്ങളുടെയും സൂപ്പര്‍ തന്നെയാണ്. എന്നായിരുന്നു അശ്വതിയുടെ കമന്റ്..
പിന്നാലെ കമന്റിട്ടവന്റെ ഐഡി തിരഞ്ഞ് കണ്ടു പിടിച്ച് മലയാളികള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. വലിയ പ്രതിഷേധം ഉയര്‍ന്നതോടെ ഇയാള്‍ കമന്റ് പിന്‍വലിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അപ്പോഴെക്കും സോഷ്യല്‍ മീഡിയയില്‍ വിഷയം വൈറലായിരുന്നു.
ഇയാള്‍ക്ക് എതിരെ വലിയ വിമര്‍ശനം ഉയര്‍ന്നതോടെ വിഷയത്തില്‍ ക്ഷമാപണം നടത്തി രംഗത്ത് വന്നിരിക്കുകയാണ് കമന്റിട്ട യുവാവ്. ഒരു തെറ്റ് പറ്റി. ക്ഷമിക്കണം. എനിക്കും കുടുംബം ഉണ്ടെന്നാണ് ക്ഷമ ചോദിച്ച് ഇയാള്‍ പറഞ്ഞത്. ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിലൂടെയായിരുന്നു ഇയാള്‍ ക്ഷമാപണം നടത്തിയത്.
Discussion about this post